Loading ...

Home National

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫെബ്രുവരി എട്ടിന്

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് ഫ്രബ്രുവരി എട്ടിന് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറ അറിയിച്ചു. ഒറ്റ ഘട്ടമായി നടക്കുന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫ്രബ്രുവരി 11ന് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. സുരക്ഷകാര്യങ്ങള്‍ ഉറപ്പുവരുത്തിയെന്നും ഡല്‍ഹിയില്‍ ചേര്‍ന്ന വാര്‍ത്തസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കി. 70 അംഗ നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കുന്നതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ്. 2015ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 70ല്‍ 67 സീറ്റുകളും തൂത്തുവാരിയാണ് അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറിയത്. ബാക്കിയുള്ള മൂന്ന് സീറ്റില്‍ ബി.ജെ.പിയാണ് വിജയിച്ചത്. കോണ്‍ഗ്രസിന് ഒരു സീറ്റില്‍ പോലും ജയിക്കാനായിരുന്നില്ല. ബിജെപിയും ആം ആദ്മി പാര്‍ട്ടിയും ഇതിനോടം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചുകഴിഞ്ഞു.

Related News