Loading ...

Home health

വൃക്കരോഗങ്ങളെ തിരിച്ചറിയാം

പ്രതിരോധിക്കാന്‍ ചില നിര്‍ദേശങ്ങള്‍ 1. മൂത്രം പിടിച്ചു നിര്‍ത്തരുത്-മൂത്രശങ്ക ഉണ്ടായാല്‍ മൂത്രം പുറത്തു കളയാതെ പിടിച്ചു നിര്‍ത്തുന്നത് വൃക്കകള്‍ക്ക് അമിതസമ്മര്‍ദം നല്‍കും. ഈ ശീലം വൃക്കയ്ക്ക് ആപത്തുണ്ടാക്കും. 2. ഉപ്പിന്റെ ഉപയോഗം കുറയ്ക്കുക-അമിതഅളവില്‍ ഉപ്പ് ഉള്ളില്‍ ചെല്ലുന്നത് വൃക്കകള്‍ക്ക് അപകടമാണ്. ശരീരത്തില്‍ എത്തുന്ന സോഡിയത്തിന്റെ 95 ശതമാനവും കൈകാര്യം ചെയ്യുന്നത് വൃക്കയാണ്. അപ്പോള്‍ അമിത അളവില്‍ ഉപ്പ് ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ഇരട്ടിപ്പിക്കും. 3. വേദനസംഹാരികള്‍ അമിതമായി ഉപയോഗിക്കാതിരിക്കുക-അമിതമായി വേദനസംഹാരികളെ ആശ്രയിക്കരുത്. ഒട്ടുമിക്ക വേദനസംഹാരികളും വൃക്കകള്‍ക്ക് അപകടമാണ്. 4. മധുരം, മദ്യം, പ്രോട്ടീന് എന്നിവയുടെ ഉപയോഗം നിയന്ത്രിക്കുക-ഇവയെല്ലാം ഒരുപരിധിയില്‍ കൂടുതല്‍ ഉള്ളിലെത്തിയാല്‍ അത് വൃക്കയുടെ പ്രവര്‍ത്തനത്തെ ബാധിക്കും. 5. പുകവലി ഉപേക്ഷിക്കുക-പുകവലി വൃക്കകളെ തകരാറിലാക്കുന്ന കാരണങ്ങളില്‍ മുന്നിലാണ്. പുകവലി ഹൈപ്പര്‍ടെന്‍ഷന് ഉണ്ടാക്കുകയും അത് വൃക്കകളിലേക്കുള്ള രക്തയോട്ടം കൂറയ്ക്കുകയും ചെയ്യും. 6. കാപ്പി/ചായ കുടി നിയന്ത്രിക്കുക-കഫീന് അമിതമായി ഉപയോഗിക്കുന്നത് വൃക്കകള്‍ക്ക് നന്നല്ല. അതുകൊണ്ടു തന്നെ കാപ്പിയും ചായയും കുടിക്കുന്നത് കുറയ്ക്കാം. 7. നന്നായി ഉറങ്ങുക- നല്ലയുറക്കവും കിഡ്‌നിയുടെ ആരോഗ്യവും തമ്മിലും ബന്ധമുണ്ട്. നന്നായി ഉറങ്ങാന്‍ സാധിക്കാതെ വന്നാല്‍ അത് മൊത്തം അവയവങ്ങളെയും ബാധിക്കും. അതുകൊണ്ട് ഉറക്കം മറന്നുള്ള പ്രവൃത്തികള്‍ വേണ്ട. വ്യായാമം പതിവാക്കുക, നല്ല ഭക്ഷണശീലം ഉണ്ടാക്കിയെടുക്കുക ആരോഗ്യത്തോടെ സന്തോഷമായി ജീവിക്കാം.

Related News