Loading ...

Home National

ബഹിരാകാശ പരിശീലനം ലോകോത്തര നിലവാരത്തിലേക്കുയര്‍ത്താന്‍ ഐ.എസ്.ആര്‍.ഒ ; അത്യാധുനിക കേന്ദ്രമൊരുങ്ങുന്നത് ചല്ലക്കരെ പട്ടണത്തില്‍

ബെംഗളൂരു: കര്‍ണ്ണാടകയിലെ ചിത്രദുര്‍ഗ്ഗയില്‍ ഐഎസ്‌ആര്‍ഒയുടെ സ്‌പേസ് ഫ്ലൈറ്റ് സെന്റര്‍പദ്ധതി ആരംഭിക്കുന്നു. ബഹിരാകാശയാത്രികരെ പരിശീലിപ്പിക്കുന്നതിനുള്ള ഇന്ത്യയുടെ ലോകോത്തര നിലാവാരത്തിലുള്ള സ്‌പേസ് സെന്റര്‍ പദ്ധതിയാണ് ഇവിടെ ലക്ഷമിടുന്നത്. ഇന്ത്യയിലെ മറ്റൊരു ബഹിരാകാശ ആസ്ഥാനത്തും ഇല്ലാത്ത അത്യാധുനിക സൗകര്യമാണ് ഇതിനായി ഇവിടെ ഒരുങ്ങുന്നത്. ചിത്രദുര്‍ഗ്ഗയിലെ എണ്ണക്കുരു പട്ടണമായ ചല്ലക്കരയാണ് ഇതിനായി ഐഎസ്‌ഐര്‍ഒ തെരഞ്ഞടുത്തത്. ബെംഗളൂരു-പൂനെ എന്‍എച്ച്‌ 4 ന് സമീപത്താണ് ചല്ലക്കര പട്ടണം സ്ഥിതിചെയ്യുന്നത്.ചല്ലക്കരെയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്റര്‍ സ്ഥാപിക്കാനാണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. ഇതിനായി ഐഎസ്‌ആര്‍ഒ 2,700 കോടി ഡോളറിന്റെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഹ്യൂമന്‍ സ്പേസ് ഫ്‌ലൈറ്റ് സെന്റര്‍ ഉള്‍ക്കൊള്ളുന്നരീതിയിലാണ് പദ്ധതി നടപ്പിലാക്കുക. ഐഎസ്‌ആര്‍ഒ ചെയര്‍മാനും ബഹിരാകാശ വകുപ്പ് സെക്രട്ടറിയുമായ കെ. ശിവന്‍ ആണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. ഹ്യൂമന്‍ ബഹിരാകാശ യാത്രാ പരിപാടിയുടെ സംഭവങ്ങളും ആസൂത്രണവുമായി ബന്ധപ്പെട്ട എല്ലാം പരിശീലനങ്ങളും ചല്ലക്കരെയിലെ കാമ്ബസിലേക്ക് മാറുമെന്നും കെ.ശിവന്‍ അറിയിച്ചു. റഷ്യയില്‍ ഗഗന്‍യാന്‍ സംഘത്തിനായി നടക്കുന്ന എല്ലാ പരിശീലനങ്ങളും പ്രവര്‍ത്തനങ്ങളും നടപ്പിലാക്കാന്‍ കഴിയുന്ന തരത്തില്‍ സ്വയം പര്യാപ്തമായ ഒരു സെന്റര്‍ ആണ് ഐഎസ്‌ആര്‍ഒ ലക്ഷ്യമിടുന്നത്. റഷ്യയിലെ ബഹിരാകാശ പരിശീലന ആസ്ഥാനത്തേക്കള്‍ സൗകര്യം ഇവിടെ സ്ഥാപിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. ചല്ലക്കരെയിലെ 400 ഏക്കര്‍ ഇസ്റോ ഭൂമി ബഹിരാകാശ സഞ്ചാരികളുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും പ്രവര്‍ത്തനങ്ങളും ഏകീകരിക്കുന്ന ഏക സംവിധാനമായി മാറുമെന്നും കെ.ശിവന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Related News