Loading ...

Home Gulf

ജനുവരി പത്തിന് സൗദിയിലും അറബ് പ്രദേശങ്ങളിലും ഭാഗിക ചന്ദ്രഗ്രഹണം; ദൈര്‍ഘ്യം നാല് മണിക്കൂര്‍

ജിദ്ദ: ഡിസംബര്‍ ഇരുപത്തിയാറിലെ വലയ സൂര്യഗ്രഹണത്തിന് രണ്ടാഴ്ച പിന്നിടുമ്ബോള്‍ ഈ വര്‍ഷത്തെ ആദ്യ ചന്ദ്രഗ്രഹണത്തിന് സൗദി അറേബ്യ ഉള്‍പ്പെടയുള്ള മേഖല വേദിയാവുന്നു. ഈ മാസം പത്ത് വെള്ളിയാ ഴ്ചയാണ് ചന്ദ്രഗ്രഹണം. 2020 ഉണ്ടാവാനിരിക്കുന്ന നാല് ഗ്രഹങ്ങളില്‍ ആദ്യത്തേതാണ് പൗര്‍ണമി പിറ്റേന്ന് സംഭവിക്കുന്ന ഈ പ്രതിഭാസം. ജിദ്ദാ ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡന്റ് എന്‍ജിനിയര്‍ മാജിദ് അബുസാഹിറ അറിയിച്ചതാണ് ഇക്കാര്യം. നാല് മണിക്കൂര്‍, നാല് മിനുട്ട് ദൈര്‍ഘ്യമാണ് വെള്ളിയാഴ്ചയിലെ ചന്ദ്രഗ്രഹണത്തിനുണ്ടാവുക. ചന്ദ്രഗോളം തെളിഞ്ഞു നില്‍ക്കുമെങ്കിലും ഭാഗികമായി നിഴല്‍ മൂടിയ അവസ്ഥയിലായിരിക്കും അത്. ഇത്തരം ഗ്രഹണം തന്നെയായിരിക്കും ഈ വര്‍ഷത്തെ ബാക്കിയുള്ള ചന്ദ്രഗ്രഹണ ങ്ങളിലും ഉണ്ടാവുകയെന്നും അബുസാഹിറ വിവരിച്ചു. സൗദിയിലെങ്ങും ഒരേ സമയത്തു തന്നെയാണ് ഗ്രഹണം ദൃശ്യമാവുക. സൗദിയില്‍ പ്രാദേശിക സമയം വൈകീട്ട് 8:08 നായിരിക്കും ചന്ദ്രന്‍ ഗ്രഹണ നിഴലില്‍ പ്രവേശിക്കുക. എന്നാല്‍, ഈ ഘട്ടത്തില്‍ പ്രത്യക്ഷ മായ വ്യത്യാസം ചന്ദ്രഗോളത്തില്‍ പ്രകടമാവില്ല. ഗ്രഹണാവസ്ഥ പാരമ്യത്തി ലാവുക 10:10 നായിരിക്കും. ചന്ദ്രന്റെ മങ്ങിയ തെളിച്ചം നിരീക്ഷിക്കാന്‍ പറ്റുന്ന ഏറ്റവും നല്ല സമയമാണിത്. അപ്പോഴും നഗ്നനേത്രങ്ങള്‍ കൊണ്ട് നിരീക്ഷിക്കുമ്ബോള്‍ ഒരു മാറ്റവും കാണാതിരി ക്കുകയും ചെയ്യാം. അര്‍ധ രാത്രി 12:12 ന് ഗ്രഹണത്തില്‍ നിന്ന് ചന്ദ്രന്‍ പൂര്‍ണമായി മുക്തമാവു കയും ചെയ്യും. സമാനമായ ചന്ദ്രഗ്രഹണം ജൂണ്‍ ആറിനും അതായത് ശവ്വാലിലെ പൗര്‍ണ്ണ മിയില്‍ സംഭവിക്കുമെന്നും ജിദ്ദാ ജ്യോതിശാസ്ത്ര സൊസൈറ്റി പ്രസിഡണ്ട് കൂട്ടിച്ചേര്‍ത്തു.

Related News