Loading ...

Home Gulf

പ്രകൃതിവാതക കൈമാറ്റം: ഖത്തര്‍-കുവൈത്ത്​ 15 വര്‍ഷ കരാര്‍

കുവൈത്ത്​ സിറ്റി: പ്രകൃതിവാതക കൈമാറ്റവുമായി ബന്ധപ്പെട്ട്​ ഖത്തര്‍ കുവൈത്തുമായി 15 വര്‍ഷത്തെ കരാറിലെത്തി. പ്രതിവര്‍ഷം 30 ലക്ഷം ടണ്‍ പ്രകൃതിവാതകമാണ്​ ഖത്തര്‍ കുവൈത്തിന്​ നല്‍കുക. കുവൈത്തിലെ അല്‍ സൂര്‍ തുറമുഖം വഴി 2022 മുതലാണ്​ ഇറക്കുമതി. കുവൈത്തി​​െന്‍റ വര്‍ധിക്കുന്ന ഉൗര്‍ജ ആവശ്യം മുന്നില്‍കണ്ടാണ്​ ദീര്‍ഘകാല കരാറില്‍ ഒപ്പിട്ടത്​. കുവൈത്ത്​ പെട്രോളിയം കോര്‍പറേഷനും ഖത്തര്‍ പെട്രോളിയവും തമ്മിലാണ്​ ധാരണ.കുവൈത്ത്​ സിറ്റിയില്‍ നടന്ന ചടങ്ങില്‍ കുവൈത്ത്​ പെട്രോളിയം മന്ത്രി ഡോ. ഖാലിദ്​ അല്‍ ഫാദില്‍, സൗദി ഉൗര്‍ജ സഹമന്ത്രി സഅദ്​ ശരീദ അല്‍ കഅബി എന്നിവരാണ്​ കരാറില്‍ ഒപ്പിട്ടത്​. സൗദി ഉൗര്‍ജ സഹമന്ത്രി സഅദ്​ ശരീദ അല്‍ കഅബി കുവൈത്ത്​ അമീര്‍ ശൈഖ്​ സബാഹ്​ അല്‍ അഹ്​മദ്​ അല്‍ ജാബിര്‍ അസ്സബാഹ്​ ഉള്‍പ്പെടെ പ്രമുഖരുമായി സൗഹൃദ കൂടിക്കാഴ്​ച നടത്തി. ഉൗഷ്​മളമായ ​സാഹോദര്യ ബന്ധമാണ്​ ഇരുരാജ്യങ്ങളും തമ്മിലുള്ളതെന്നും കുവൈത്തി​​െന്‍റ ഉൗര്‍ജ ആവശ്യങ്ങള്‍ ഉള്‍പ്പെടെ ഏതുകാര്യത്തിനും ഖത്തര്‍ കൂടെയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

Related News