Loading ...

Home sports

കൊടും തണുപ്പിലും കാല്‍പ്പന്തുകളിയുടെ ആവേശത്തില്‍ കശ്മീര്‍: മോഹന്‍ ബഗാനെതിരായ മത്സരത്തിന് പതിനായിരങ്ങള്‍

ശ്രീനഗര്‍: ആകെ മാറിക്കൊണ്ടിരിക്കുന്ന ജമ്മുകശ്മീരില്‍ കാല്‍പ്പന്തുകളി പുതു ആവേശം നിറക്കുകയാണ്. ഐലീഗ് ഫുട്‌ബോളിലെ മോഹന്‍ ബഗാനെതിരായ മത്സരം കാണാനെത്തിയത് പതിനായിരത്തിലേറെ കാണികളാണ്. കശ്മീര്‍-മോഹന്‍ ബഗാന്‍ മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബഗാന്‍ കശ്മീര്‍ എഫ് സിയെ കീഴടക്കിയത്.അതികഠിനമായ തണുപ്പ് 5 ഡിഗ്രിയില്‍ താഴെ എത്തിയിട്ടും ആവേശത്തോടെയാണ് സാള്‍ട്ട് ലേക് മൈതാനത്ത് കളികാണാനെത്തിയത്.സുരക്ഷാ നിയന്ത്രണങ്ങള്‍ ഉണ്ടായിട്ടും കാണികളെത്തിയതായി സംഘാടകര്‍ പറഞ്ഞു. മുന്‍പ് രണ്ടു തവണ മോഹന്‍ ബഗാന് എതിരെ കളിച്ചിട്ടുണ്ടെങ്കിലും നാട്ടില്‍ പുതിയ അന്തരീക്ഷത്തില്‍ കളിക്കാനായതിന്റെ ആവേശത്തിലാണ് കശ്മീര്‍ എഫ് സി.രണ്ടു ദിവസം മുന്നേ കശ്മീരിലെത്തിയ മോഹന്‍ ബഗാന്‍ കനത്ത തണുപ്പിലും പരിശീലനം നടത്തിയശേഷമാണ് കളിക്കാനിറങ്ങിയത്. പ്രത്യേകം തയ്യാറാക്കിയ ടര്‍ഫ് ഗ്രൗണ്ടില്‍ കളിക്കാന്‍ കുറച്ചു പ്രയാസം നേരിട്ടെങ്കിലും കശ്മീര്‍ എഫ് സി യെ അവരുടെ കാണികള്‍ക്ക് മുന്നില്‍ നേരിടാനായതില്‍ സന്തോഷമുണ്ടെന്നും ബഗാന്‍ പരിശീലകന്‍ ഡേവിഡ് റോബര്‍ട്ട്‌സണ്‍.

Related News