Loading ...

Home Kerala

വ്യാജ ഹെല്‍മറ്റുകളുടെ വില്‍പ്പന സജീവം ; പരിശോധന ശക്തമാക്കി

വ്യാജ ഹെല്‍മറ്റുകള്‍ വില്‍പനയ്ക്കെതിരെ മോട്ടര്‍വാഹന വകുപ്പ് പരിശോധനയുമായി രംഗത്തെത്തി. റോഡരികില്‍ വില്‍പനയ്ക്കെത്തിച്ച ഗുണനിലവാരം കുറഞ്ഞ ഹെല്‍മറ്റുകളാണു കഴിഞ്ഞ ദിവസം പിടികൂടി നശിപ്പിച്ചത്. നിലവാരം ഇല്ലാത്ത അസംസ്കൃത വസ്തുക്കള്‍ ഉപയോഗിച്ച്‌ നിര്‍മിച്ച്‌ വില്‍പനയ്ക്കെത്തിച്ച ഹെല്‍മറ്റുകള്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈകൊണ്ട് പൊട്ടിച്ചു. ഇത്തരം ഗുണനിലവാരം ഇല്ലാത്ത ഹെല്‍മറ്റു ധരിച്ചാല്‍ ചെറിയ വീഴ്ചയില്‍ പോലും തലയ്ക്ക് സുരക്ഷ ഉണ്ടാകില്ലെന്ന് ആര്‍ടിഒ എം.പി.സുഭാഷ് ബാബു പറഞ്ഞു. 250 രൂപയാണ് ഇത്തരം ഹെല്‍മറ്റിനു വില. കടകളിലും ഇങ്ങനെയുള്ള ഹെല്‍മറ്റുകള്‍ വില്‍പന നടത്തുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കടകളിലും പരിശോധന കര്‍ശനമാക്കി. ബ്രാന്‍ഡഡ് കമ്ബനികളുടെ പേരില്‍ ഗുണനിലവാരം കുറഞ്ഞ ഹെല്‍മറ്റുകള്‍ വില്‍പനയില്‍ കണ്ട സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബോധവത്കരണ പരിപാടികള്‍ നടത്താനുള്ള ഒരുക്കത്തിലാണ് മോട്ടര്‍വാഹന വകുപ്പ്.

Related News