Loading ...

Home National

കു​രു​ന്നു​ക​ളു​ടെ കു​രു​തി​ക്ക​ള​മാ​യി കോ​ട്ട; ശി​ശു​മ​ര​ണം 106 ആ​യി

കോ​ട്ട: രാ​ജ​സ്ഥാ​നി​ലെ കോ​ട്ട ജെ​കെ ലോ​ണ്‍ മ​ദ​ര്‍ ആ​ന്‍​ഡ് ചൈ​ല്‍​ഡ് ആ​ശു​പ​ത്രി​ല്‍ വെ​ള്ളി​യാ​ഴ്ച ര​ണ്ട് ന​വ​ജാ​ത ശി​ശു​ക്ക​ള്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ ര​ണ്ടു മാ​സ​ത്തി​നി​ടെ​യു​ള്ള ശി​ശു​മ​ര​ണം 106 ആ​യി. ഡി​സം​ബ​ര്‍ മാ​സ​ത്തി​ല്‍ മാ​ത്രം 100 കു​ട്ടി​ക​ളാ​ണ് മ​രി​ച്ച​ത്. പു​തു​വ​ര്‍​ഷം പി​റ​ന്ന് മൂ​ന്ന് ദി​വ​സ​ത്തി​നു​ള്ളി​ല്‍ ആ​റ് കു​ട്ടി​ക​ള്‍ കൂ​ടി മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
           അ​തേ​സ​മ​യം, 2014 മു​ത​ല്‍ 2019 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ 2019 ലെ ​സ്ഥി​തി ഭേ​ദ​മാ​ണെ​ന്നു​മാ​ണ് സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട്. 2018ല്‍ ​മാ​ത്രം 1005 മ​ര​ണ​മു ണ്ടാ​യെ​ന്ന് സ​ര്‍​ക്കാ​ര്‍ പ​റ​യു​ന്നു. തൂ​ക്ക​ക്കു​റ​വാ​ണു കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തി​നു പ്ര​ധാ​ന കാ​ര​ണ​മാ​യി അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ദേ​ശീ​യ ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ല്‍ ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു ഗു​രു​ത​ര വീ​ഴ്ച ഉ​ണ്ടാ​യി​ട്ടു​ണ്ടെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ജെ​കെ ആ​ശു​പ​ത്രി​യി​ല്‍ ആ​കെ​യു​ള്ള 530 ചി​കി​ത്സാ ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യു​ള്ള​ത് 213 എ​ണ്ണം മാ​ത്രം. ശി​ശു​രോ​ഗ വി​ഭാ​ഗം ത​ല​വ​ന്‍ à´Ž.​എ​ല്‍ ഭൈ​ര വ​യും കു​ട്ടി​ക​ളു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്ന് നീ​ക്കി​യ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് എ​ച്ച്‌.​എ​ല്‍ മീ​ണ​യും ത​മ്മി​ലു​ള്ള വ്യ​ക്തി​വൈ​രാ​ഗ്യ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ എ​ല്ലാ പ്ര ​ശ്ന​ങ്ങ​ള്‍​ക്കും കാ​ര​ണ​മെ​ന്നു മു​ന്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.ശി​ശു​രോ​ഗ വി​ഭാ​ഗം ത​ല​വ​നാ​ണ് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക​യും ക​രാ​റു​കാ​ര​നെ ബ​ന്ധ​പ്പെ​ട്ടു ചെ​ല​വ് ത​യാ​റാ​ക്കി ആ​ശു​പ​ത്രി സൂ ​പ്ര​ണ്ടി​ന് അ​യ​യ്ക്കേ​ണ്ട​തും. എ​ന്നാ​ല്‍, ര​ണ്ടു വ​ര്‍​ഷ​മാ​യി ജെ​കെ ആ​ശു​പ​ത്രി​യി​ല്‍ ഇ​ങ്ങ​നെ ഒ​രു ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല. ര​ണ്ടു വ​ര്‍​ഷ​ത്തി​നി​ടെ ആ​ശു​പ​ത്രി​യി​ലെ കേ​ടാ​യ ഉ​പ​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ന്നാ​ക്കി​യി​ട്ടേ​യി​ല്ലെ​ന്നു ക​ഴി​ഞ്ഞ ദി​വ​സം ബേ​ബി വാ​മ​ര്‍ മെ​ഷീ​ന്‍ ന​ന്നാ​ക്കാ​ന്‍ എ​ത്തി​യ മ​ഹേ​ഷ് കു​മാ​ര്‍ സാ​ഹു പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ ഐ​സി​യു​വി​ല്‍ നി​ന്നു​ള്ള ഓ​ക്സി​ജ​ന്‍ ലൈ​ന്‍ മ​റ്റു രോ​ഗി​ക​ള്‍​ക്കു ന​ല്‍​കു​ന്ന​തും അ​ണു​ബാ​ധ​യ്ക്ക് കാ​ര​ണ​മാ​കു​ന്നു​ണ്ട്.2019ല്‍ ​മാ​ത്രം 963 കു​ട്ടി​ക​ള്‍ മ​രി​ച്ച​പ്പോ​ള്‍ 2015ല്‍ ​മ​രി​ച്ച കു​ട്ടി​ക​ളു​ടെ എ​ണ്ണം 1260 ആ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കോ​ണ്‍​ഗ്ര​സ് à´… ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​ന്ന​തി​നു മു​ന്‍​പ് 2013 മു​ത​ല്‍ 2018 വ​രെ രാ​ജ​സ്ഥാ​നി​ല്‍ ബി​ജെ​പി ആ​ണ് ഭ​രി​ച്ചി​രു​ന്ന​ത്.

Related News