Loading ...

Home sports

ലബുഷാനെയ്ക്ക് ആദ്യ ഇരട്ട ശതകം, ഓസ്ട്രേലിയ അതിശക്തമായ നിലയില്‍

ഓസ്ട്രേലിയ ന്യൂസിലന്‍ഡ് പരമ്ബരയിലെ അവസാന ടെസ്റ്റില്‍ രണ്ടാം ദിവസവും ഓസ്ട്രേലിയന്‍ ബാറ്റിങ് ശക്തമായി തുടരുന്നു. മത്സരം രണ്ടാം സെഷനില്‍ എത്തിയപ്പോള്‍ ഓസ്ട്രേലിയ ബാറ്റ്സ്മാന്‍ ലബുഷാനെ ഇരട്ട സെഞ്ച്വറി പൂര്‍ത്തിയാക്കിയിരിക്കുകയാണ്‌. ലബുഷാനെയുടെ ആദ്യ ഇരട്ട സെഞ്ച്വറിയാണിത്. 347 പന്തില്‍ നിന്ന് 203 റണ്‍സ് എന്ന നിലയില്‍ ബാറ്റിങ് തുടരുകയാണ് ലബുഷാനെ. ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 401 റണ്‍സ് എന്ന നിലയിലും നില്‍ക്കുകയാണ്. 19 ഫോറും ഒരു സിക്സും അടങ്ങിയതാണ് ലബുഷാനെയുടെ ഇന്നിങ്സ്. താരത്തിന് പിന്തുണയുമായി 34 റണ്‍സുമായി പെയ്നാണ് ക്രീസില്‍ ഉള്ളത്. ഇന്ന് രാവിലെ 22 റണ്‍സ് എടുത്ത വേഡിന്റെയും 19 റണ്‍സ് എടുത്ത ഹെഡിന്റെയും വിക്കറ്റ് ഓസ്ട്രേലിയക്ക് നഷ്ടമായി. ന്യൂസിലാന്‍ഡിനായി ഗ്രാന്‍ഢോമെ രണ്ട് വിക്കറ്റും, വാഗ്നര്‍, സോമര്‍വിലെ, ഹെന്‍റി എന്നിവര്‍ ഒരു വിക്കറ്റ് വീതവും വീഴ്ത്തി.

Related News