Loading ...

Home Europe

കാര്‍മ്മല്‍ ഡിവൈന്‍ ധ്യാന കേന്ദ്രത്തില്‍ കുടുംബ നവീകരണധ്യാനം ‘ജ്വാല’

ഡാര്‍ലിംഗ്ടന്‍: അനേകായിരം വ്യക്തികളില്‍ മാനസാന്തരവും നിരവധി കുടുംബങ്ങളില്‍ ദൈവീക സമാധാനവും കൈവരുത്തുവാന്‍ ദൈവാത്മാവ് തിരഞ്ഞെടുത്ത അഭിവന്ദ്യ സഖറിയാസ് മാര്‍ പീലക്സീനോസ് മേത്രാപോലീത്തായുടെ നേതൃത്വത്തില്‍ തൂത്തുട്ടി മോര്‍ ഗ്രീഗോറിയന്‍ ധ്യാന കേന്ദ്രം നയിക്കുന്ന മൂന്നു ദിവസത്തെ കുടുംബനവീകരണ ധ്യാനം യു.കെ യില്‍ ദൈവവചനത്തിന്‍റെ കലവറയായ ഡാര്‍ലിംഗ്ടന്‍ കാര്‍മ്മല്‍ ഡിവൈന്‍ റിട്രീറ്റ് സെന്‍ററില്‍വെച്ച് നടത്തപ്പെടുന്നു.

2016 ജൂണ്‍ 17, 18, 19 തീയതികളിലാണ് ധ്യാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകിട്ട് 4 മണി വരെയായിരിക്കും ധ്യാന ശുശ്രൂഷകള്‍. ജൂണ്‍ 18 നു രോഗികള്‍ക്കായുള്ള പ്രത്യേക തൈലാഭിഷേക ശുശ്രൂഷ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

റവ. ഫാ. കുര്യാക്കോസ് പുന്നോലില്‍ ; 074 833 75070 / 013 254 69400
റവ.ഫാ. ഫിലിപ്പ് തോമസ്‌ ( ഓക്സ്ഫോര്‍ഡ് ) : 074 744 19426
റെജി പോള്‍ : +44 772 303 5457
റെജി മാത്യു : +44 755 261 9237 www.carmeldivine.com റിപ്പോര്‍ട്ട് : കെ ജെ ജോണ്‍

Related News