Loading ...

Home sports

രഞ്ജി ട്രോഫി, കേരളം 164ന് പുറത്ത്

രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ ആദ്യ ഇന്നിങ്സ് 164 റണ്‍സില്‍ അവസാനിച്ചു. ഇന്ന് 7ന് 126 എന്ന നിലയില്‍ ആരംഭിച്ച മത്സരം അക്ഷയ് ചന്ദ്രന്റെ 31 റണ്‍സിന്റെ ബലത്തില്‍ ആണ് 164 വരെ എത്തിയത്. ആദ്യ ദിനം തന്നെ വന്‍ ബാറ്റിംഗ് തകര്‍ച്ച കേരളം നേരിട്ടിരുന്നു. ഹൈദരബാദിനു വേണ്ടി സിറാജ്, രവി കിര്‍വ്ണ്‍ എന്നിവര്‍ നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവി തേജ, സൈറാം എന്നിവര്‍ ഒരോ വിക്ക്റ്റും വീഴ്ത്തി. ബാറ്റിങ് ആരംഭിച്ച്‌ ഹൈദരബാദിനു മോശം തുടക്കമാണ്. മൂന്ന് വിക്കറ്റിന് 13 റണ്‍സ് എന്ന നിലയിലാണ് ഹൈദരാബാദ് ഇപ്പോള്‍ ഉള്ളത്. സന്ദീപ് വാര്യര്‍ ഒരു വിക്കറ്റും, ബേസില്‍ തമ്ബി ഒരു വിക്കറ്റു വീഴ്ത്തി.

Related News