Loading ...

Home Australia/NZ

ഓ​സ്ട്രേ​ലി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഇ​ന്ത്യാ സ​ന്ദ​ര്‍​ശ​നം റ​ദ്ദാ​ക്കി

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വ്യാപകമായ കാട്ടുതീയെ തുടര്‍ന്ന് ഒസീസ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ നാലുദിവസത്തെ ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീ 20-ഓളം പേരുടെ ജീവനെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് മോറിസണ്‍ സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 13 മുതല്‍ 16 വരെയാണ് മോറിസന്റെ ഇന്ത്യാ സന്ദര്‍ശനം ക്രമീകരിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി ഉഭയകക്ഷി ചര്‍ച്ചയും മോറിസന്‍റെ സന്ദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൂടാതെ, വിദേശകാര്യ മന്ത്രാലയത്തിന്‍റെ വാര്‍ഷിക പ്രഭാഷണ പരിപാടിയിലും അദ്ദേഹം പങ്കെടുക്കാനിരുന്നതായിരുന്നു. ദില്ലിയെ കൂടാതെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളും അദ്ദേഹം സന്ദര്‍ശിക്കാന്‍ ഉദ്ദേശിച്ചിരുന്നു. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ്, വിക്ടോറിയ മേഖലകളിലാണ് തീ പടര്‍ന്നു പിടിച്ചത്. അഞ്ഞൂറോളം വീടുകളും കത്തിയമര്‍ന്നു. ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.

Related News