Loading ...

Home Music

പ്രഥമ ബാലഭാസ്കര്‍ പുരസ്‌കാരം കെ ജെ ദിലീപിന്

വസായ്: മണ്മറഞ്ഞുപോയ പ്രശസ്ത വയലിന്‍ കലാകാരന്‍ ബാലഭാസ്കറുടെ പേരില്‍ വസായ് ഫൈന്‍ ആര്‍ട്സ് സൊസൈറ്റി യുവകലാകാരന്‍മാര്‍ക്കു വേണ്ടി ഏര്‍പെടുത്തിയ പ്രഥമ ബാലഭാസ്കര്‍ പുരസ്‌കാരതിന് യുവ വയലിന്‍ കലാകാരന്‍ കെ ജെ ദിലീപ് അര്‍ഹനായി. പ്രശസ്ത സംഗീതജ്ഞരായ Dr. കൃഷ്ണമൂര്‍ത്തി, വീണകലാകാരി Dr. ശ്യാമള സഞ്ജനാനി, പ്രൊഫ ഓമനകുട്ടന്‍ എന്നിവര്‍ അടങ്ങുന്ന ജൂറി ആണ് 40 വയസ്സിനു താഴെ പ്രായത്തില്‍ ഉള്ള വയലിന്‍ കലാകാരന്‍മാരില്‍ നിന്നും ലഭിച്ച നാമനിര്‍ദേശങ്ങളില്‍ നിന്നു ആണ് KJ ദിലീപിനെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. ഫെബ്രുവരി 6 മുതല്‍ 9 വരെ വസായ് ശബരിഗിരി അയ്യപ്പക്ഷേത്രം പ്രാര്‍ത്ഥനമണ്ഡപത്തില്‍ വച്ചു നടക്കുന്ന വസായ് ഫൈന്‍ ആര്‍ട്സ് ഫെസ്റ്റിവല്‍ വേദിയില്‍ വച്ചു ഉത്ഘാടന സമ്മേളനത്തില്‍ വച്ചു 50000 രൂപയും പ്രശസ്തിപത്രവും പുരസ്‌കാരവും സമ്മാനിക്കും. കാസറഗോഡ്ജില്ലയില്‍ നീര്‍ച്ചാല്‍ സ്വദേശിയായ ദിലീപ് മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്നും സംഗീതത്തില്‍ ബിരുദാനന്തര ബിരുധധാരിയാണ്. ലോക പ്രശസ്ത വയലിന്‍ വിദ്വാന്‍ പദ്മശ്രീ എം എസ് ഗോപാലകൃഷ്ണന്റെ ശിഷ്യനായ ദിലീപ് സംഗീതത്തിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ചത് വയലിന്‍ സംഗീത വിദ്വാനായ അച്ഛന്‍ കെ ജെ ശ്യാമശര്‍മയുടെയും മുത്തശ്ശന്‍ കെ ജെ കൃഷ്ണഭട്ടില്‍ നിന്നുമായിരുന്നു. ഭാര്യ ഇളയും വയലിന്‍ സംഗീതഞ്ജയാണ്. ഫെബ്രുവരി 6നു കെ ജെ ദിലീപും ഇള ദിലീപും നയിക്കുന്ന വയലിന്‍ കച്ചേരിയും ഉണ്ടാവും.

Related News