Loading ...

Home youth

ആര്‍ട്‌സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് പഠിച്ചവര്‍ക്കും ഇനി നേഴ്‌സുമാരാകാം; ചട്ടങ്ങളില്‍ ഭേദഗതി വരുന്നു

ന്യൂഡല്‍ഹി: ബിഎസ്‌സി നഴ്‌സിങ്ങ് പഠിക്കാന്‍ ബയോളജി സയന്‍സിതര വിഷയത്തില്‍ പ്ലസ്ടു പാസ്സായവര്‍ക്കും അവസരമൊക്കണമെന്ന നിര്‍ദേശവുമായി ഇന്ത്യന്‍ നഴ്‌സിങ്ങ് കൗണ്‍സില്‍. പ്ലസ്ടുവില്‍ 45 ശതമാനം മാര്‍ക്കുള്ള സയന്‍സ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ്, ആര്‍ട്‌സ് വിദ്യാര്‍ത്ഥികള്‍ക്ക് ബിഎസ്‌സി നേഴ്‌സിങ്ങ് പഠിക്കാമെന്നാണ് കൗണ്‍സില്‍ നിര്‍ദേശം. ഇതോടൊപ്പം നഴ്‌സിങ്ങ് വിദ്യാഭ്യാസ രംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള നിര്‍ദേശവും കൗണ്‍സില്‍ മുന്നോട്ട് വച്ചിട്ടുണ്ട്. നിലവില്‍ പ്ലസ്ടു ബയോളജി സയന്‍സ് പഠിച്ചവര്‍ക്ക് മാത്രമാണ് നാലുവര്‍ഷത്തെ ബിഎസ്‌സി. കൂടാതെ 2021ഓടെ ജനറല്‍ നഴ്‌സിങ്ങ് ആന്‍ഡ് മിഡൈ്‌വൈഫറി കോഴ്‌സ് പൂര്‍ണമായും നിര്‍ത്തലാക്കാനാണ് തീരുമാനം. നിലവില്‍ രാജ്യത്താകമാനം 3215 ജനറല്‍ നഴ്‌സിങ് സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Related News