Loading ...

Home cinema

ബോളിവുഡ് ചിത്രം ഛപാക്ക് ജനുവരി 10ന് റിലീസ് ചെയ്യും

ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ബോളിവുഡ് ചിത്രം ഛപാകിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദീപിക പദുക്കോണാണ് ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മേഘ്‌ന ഗുല്‍സാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെത്തുടര്‍ന്ന് ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതം വെള്ളിത്തിരയിലെത്തിക്കുന്ന ചിത്രമാണിത്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവാണ് ഛപാക്ക് നിര്‍മിക്കുന്നത്. ദീപികയുടെ കെഎ എന്റര്‍ടെയിന്‍മെന്റും നിര്‍മാണത്തില്‍ പങ്കാളിയാണ്. ഛപാക്ക് ജനുവരി 10ന് റിലീസിനെത്തും

Related News