Loading ...

Home sports

ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ് മത്സരം ഇന്ന്

ഇംഗ്ലണ്ടിന്‍റെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്ബരയിലെ രണ്ടാം മത്സരം ഇന്ന് ആരംഭിക്കും. ഇന്ന് ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആണ് മത്സരം നടക്കുക. ആദ്യ മത്സരം ജയിച്ച ദക്ഷിണാഫ്രിക്ക നാല് ടെസ്റ്റുകള്‍ ഉള്ള പരമ്ബരയില്‍ മുന്നിലാണ്. ആദ്യ മത്സരത്തില്‍ 107 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്.ബാറ്റിങ്ങിലും, ബൗളിങ്ങിലും അവര്‍ക്ക് ഒരുപോലെ തിളങ്ങാന്‍ ആയി. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്.നാല് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് വീതം ഏകദിന, ടി20 മല്‍സരങ്ങളുമാണ് പര്യടനത്തില്‍ ഉള്ളത്. സൂപ്പര്‍ താരം ജയിംസ് ആന്‍ഡേഴ്സണ്‍ ടീമില്‍ തിരിച്ചെത്തിയിട്ടും ഇംഗ്ലണ്ടിന് മികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ല . ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്ബരയിലും ഇംഗ്ലണ്ട് തൊട്ടിരുന്നു.പുതിയ പരിശീലകന്‍റെ കീഴില്‍ ദക്ഷിണാഫ്രിക്കയുടെ ആദ്യ മല്‍സരം വിജയമായിരുന്നു. മാര്‍ക്ക് ബൗച്ചര്‍ മുഖ്യ പരിശീലകനും, ജാക്ക് കാലിസ് ബാറ്റിങ്ങ് പരിശീലകനുമായി ചുമതലയേറ്റത്തിന് ശേഷമുള്ള ആദ്യ പാരമ്ബരയാണിത്.

Related News