Loading ...

Home Gulf

വാ​റ്റ് മൂ​ന്നാം​ഘ​ട്ട​ത്തി​ന്​ തു​ട​ക്ക​മാ​യി

മ​നാ​മ: മൂ​ല്യ​വ​ര്‍​ധി​ത നി​കു​തി (വാ​റ്റ്) മൂ​ന്നാം​ഘ​ട്ടം ബ​ഹ്​​റൈ​നി​ല്‍ ആ​രം​ഭി​ച്ചു.37,500 ദീ​നാ​റും അ​തി​ല​ധി​ക​വും വ​രു​മാ​ന​മു​ള്ള​വ​രാ​ണ്​ ഇൗ ​പ​രി​ധി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന​ത്. അ​തേ​സ​മ​യം, മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടും ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാ​ത്ത​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. 5,00,000 ദീ​നാ​റി​ല​ധി​കം വ​രു​മാ​ന​മു​ള്ള സ്​​ഥാ​പ​ന​ങ്ങ​ള്‍ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്നു. 2019 ജ​നു​വ​രി ഒ​ന്നു​മു​ത​ലാ​ണ്​ രാ​ജ്യ​ത്ത്​ വാ​റ്റ്​ ഒ​ന്നാം​ഘ​ട്ട​ത്തി​ല്‍ ന​ട​പ്പാ​യ​ത്. സൗ​ദി​യി​ലും യു.​എ.​ഇ​യി​ലും ഇ​തി​ന​കം വാ​റ്റ്​ ന​ട​പ്പാ​ക്കി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജി.​സി.​സി ഉ​ട​മ്ബ​ടി പ്ര​കാ​ര​മാ​ണ്​ ബ​ഹ്​​റൈ​നി​ലും വാ​റ്റ്​ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. അ​ഞ്ച്​ ദ​ശ​ല​ക്ഷം ദീ​നാ​ര്‍ വി​റ്റു​വ​ര​വു​ള്ള സ്​​ഥാ​പ​ന​ങ്ങ​ളാ​ണ്​ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​ത്. അ​തേ​സ​മ​യം, 200 സ​ര്‍ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ക്ക് കൂ​ടി വാ​റ്റ് ഒ​ഴി​വാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ദി​വ​സം ചേ​ര്‍ന്ന മ​ന്ത്രി​സ​ഭ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.

Related News