Loading ...

Home Kerala

തണുത്ത് വിറച്ച്‌ മൂന്നാര്‍; മൂന്ന് ഡിഗ്രി തണുപ്പ്, മഞ്ഞുവീഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

ഇടുക്കി: തണുത്ത് വിറച്ച്‌ മൂന്നാര്‍. വ്യാഴാഴ്ച രാവിലെ ഏഴു ഡിഗ്രി തണുപ്പാണ് മൂന്നാര്‍ ടൗണില്‍ രേഖപ്പെടുത്തിയ താപനില. തണുപ്പ് വര്‍ധിച്ചതോടെ മൂന്നാറില്‍ സഞ്ചാരികളുടെ വന്‍ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ അനുഭവപ്പെട്ടത്. ഏറ്റവുമധികം തണുപ്പ് അനുഭവപ്പെടുന്ന ചെണ്ടുവരയില്‍ മൂന്നും തെന്മലയില്‍ അഞ്ചും ചിറ്റുവര, കുണ്ടള എന്നിവിടങ്ങളില്‍ നാലും ഡിഗ്രിയാണ് രേഖപ്പെടുത്തിയത്. വിനോദസഞ്ചാരികളുടെ തിരക്ക് തുടരുന്നത് കണക്കിലെടുത്ത് ദേവികുളം ഗ്യാപ് റോഡ് വഴിയുള്ള ഗതാഗതം ആറാം തീയതി വരെ നീട്ടി. രാവിലെ ഏഴു മുതല്‍ വൈകീട്ട് ആറുവരെ ചെറുവാഹനങ്ങള്‍ മാത്രമാണ് കടത്തിവിടുന്നത്. അതെസമയം വരും ദിവസങ്ങളില്‍ താപനില മൈനസില്‍ എത്തുമെന്നാണ് കരുതുന്നത്. ഇതോടെ എസ്റ്റേറ്റ് മേഖലയില്‍ മഞ്ഞുവീഴ്ചയും ശക്തമാകും.

Related News