Loading ...

Home sports

ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം കേ​ര​ള​ത്തി​ന്

ഭു​വ​നേ​ശ്വ​ര്‍ : ദേ​ശീ​യ സീ​നി​യ​ര്‍ വ​നി​താ വോ​ളി​ബോ​ള്‍ കി​രീ​ടം കേ​ര​ള​ത്തി​ന്. ഫൈ​ന​ലി​ല്‍ ക​രു​ത്ത​രാ​യ റെ​യി​ല്‍​വേ​സി​നെ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് സെ​റ്റു​ക​ള്‍ക്കാണ് കേ​ര​ളം പരാജയപ്പെടുത്തിയത്. സ്കോ​ര്‍: 25-18, 25-14, 25-13. ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഒ​രു സെ​റ്റു​പോ​ലും ന​ഷ്ട​പ്പെ​ടു​ത്താ​തെ​യാ​ണ് കേ​ര​ളം കി​രീ​ടം നേടിയത്. അ​തേ​സ​മ​യം പു​രു​ഷ വി​ഭാ​ഗ​ത്തി​ല്‍ കേ​ര​ളം സെ​മി​ഫൈ​ന​ലി​ല്‍ റെ​യി​ല്‍​വേ​സി​നോ​ട് തോ​ല്‍​വി ഏ​റ്റു​വാ​ങ്ങി​യി​രു​ന്നു. ഇ​ന്ന് ലൂ​സേ​ഴ്സ് ഫൈ​ന​ലി​ല്‍ കേ​ര​ളം ക​ര്‍​ണാ​ട​ക​യെ നേ​രി​ടും. പു​രു​ഷ വി​ഭാ​ഗം ഫൈ​ന​ലി​ല്‍ ത​മി​ഴ്നാ​ടും റെ​യി​ല്‍​വേ​സും ഏ​റ്റു​മു​ട്ടും.

Related News