Loading ...

Home cinema

'മാമാങ്കം' : ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

എം.പദ്മകുമാര്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ പ്രാചി തെഹ്ലാന്‍ ആണ് നായിക. ഇവര്‍ക്ക് ഒപ്പം ഉണ്ണി മുകുന്ദന്‍, അനു സിതാര, കനിഹ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍, ഇനിയ, നീരജ് മാധവ്, മണികണ്ഠന്‍, വത്സല മേനോന്‍, കവിയൂര്‍ പൊന്നമ്മ, മാലാ പാര്‍വ്വതി തുടങ്ങി വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കാവ്യ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മനോജ് പിള്ളയാണ്. ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ സംവിധാനം ചെയ്യുന്നത് ശ്യാം കൗശലാണ്. ഡിസംബര്‍ 12ന് ചിത്രം പ്രദര്‍ശനത്തിന് എത്തി. നവാഗതനായ സജീവ് എസ്.പിള്ളയുടെ സംവിധാനത്തില്‍ തുടങ്ങിയ ചിത്രം നിര്‍മാതാക്കളുമായുള്ള അഭിപ്രായ ഭിന്നതയില്‍പ്പെട്ടതോടെ പിന്നീട് എം.പദ്മകുമാര്‍ ഏറ്റെടുക്കുകയായിരുന്നു. 50 കോടിയോളം രൂപ മുടക്കിയാണ് സിനിമ നിര്‍മിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Related News