Loading ...

Home sports

മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ വീഴ്ത്തി അര്‍ട്ടേറ്റ തുടങ്ങി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പുതിയ പരിശീലകനു കീഴില്‍ ആഴ്‌സനലിന് ആവേശ വിജയം. കരുത്തന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെയാണ് അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ മുട്ടു കുത്തിച്ചത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ലീഗിലെ നിലവിലെ പത്താം സ്ഥാനക്കാരോട് അടിയറവു പറയുമ്ബോള്‍ ഒലെയ്ക്കും പരാജയം കനത്ത തിരിച്ചടിയായി. അഞ്ചാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടോപ് ഫോറിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുന്നതിനിടെയാണ് ഈ പരാജയം. ആഴ്‌സണലിന്റെ ഹോം ഗ്രൗണ്ടില്‍ വച്ചു നടന്ന മത്സരത്തില്‍ ജയം അര്‍ട്ടേറ്റയ്ക്ക് തന്റെ വരവറിയിക്കാന്‍ അനിവാര്യമായിരുന്നു. കളി തുടങ്ങി എട്ടാം മിനിററില്‍ തന്നെ സുപ്പര്‍ സൈന്‍ ഇന്‍ പെപെ യുണൈറ്റഡിന്റെ വല കുലുക്കി ലീഡ് സ്വന്തമാക്കി. ആദ്യ പകുതിയില്‍ തന്നെ തിരിച്ചടിക്കാനുള്ള ശ്രമങ്ങള്‍ യുണൈറ്റഡ് തുടരുന്നതിനിടെ 42 -ാം മിനിററില്‍ സോക്രട്ടീസിലൂടെ ആഴ്‌സണല്‍ വീണ്ടും ഗോള്‍ നേടി. മത്സരം രണ്ടാം പകുതിയിലേയ്ക്ക കടന്നപ്പോള്‍ തിരിച്ചടിക്കാന്‍ യുണൈറ്റഡ് ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. വിജയം എതിരില്ലാത്ത രണ്ടു ഗോളിന് ആഴ്‌സണലിന് സ്വന്തം. 31 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അഞ്ചാം സ്ഥാനത്തും 27 പോയിന്റുമായി ആഴ്‌സണല്‍ പത്താം സ്ഥാനത്തുമാണ്.

Related News