Loading ...

Home sports

ദേശീയ സീനിയര്‍ വോളിബോള്‍:കേരള വനിതകള്‍ ഫൈനലില്‍

ദേശീയ സീനിയര്‍ വോളിബോളില്‍ മത്സരത്തില്‍ കേരള വനിതകള്‍ ഫൈനലില്‍ പ്രവേശിച്ചു. മഹാരാഷ്ട്രയെ ആണ് കേരള വനിതകള്‍ സെമിയില്‍ തോല്‍പ്പിച്ചത്. അനായാസ ജയമാണ് കേരള വനിതകള്‍ സ്വന്തമാക്കിയത്. ഫൈനല്‍ മത്സരം ഇന്ന് നടക്കും. ഫൈനലില്‍ റെയില്‍വേസാണ് കേരളത്തിന്‍റെ എതിരാളികള്‍. സ്‌കോര്‍: 25-19, 25-16, 25-13. എന്നാല്‍ കേരളത്തിന്‍റെ പുരുഷ ടീം സെമിയില്‍ റെയില്‍വേസിനോട് തോറ്റു. പുരുഷ ടീം മികച്ച പ്രകടനമാണ് നടത്തിയത്. സക്പര്‍: 23-25, 21-25, 23-25. പത്തുവര്‍ഷം നീണ്ട റെയില്‍വേസിന്റെ കുതിപ്പ് അവസാനിപ്പിച്ചാണ് കേരളം കഴിഞ്ഞതവണ ചെന്നൈയില്‍ കിരീടം ചൂടിയത്. കിരീടം ഇത്തവണയും നേടാനാകുമെന്ന പ്രതീക്ഷയിലാണ് കേരള വനിതകള്‍.

Related News