Loading ...

Home National

ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വൃത്തിയുടെ കാര്യത്തില്‍ ഇന്‍ഡോറിനെ വെല്ലാന്‍ ആരുമില്ല. ഇത്തവണയും ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി മധ്യപ്രദേശിലെ ഇന്‍ഡോറിനെ തെരഞ്ഞെടുത്തു. തുടര്‍ച്ചയായി നാലാം തവണയാണ് ഈ നഗരം ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തെരഞ്ഞെടുക്കപ്പെടുന്നത്. ഏറ്റവും വൃത്തി കുറഞ്ഞ നഗരം കൊല്‍ക്കത്തയാണ്. കേന്ദ്രസര്‍ക്കാരിന്റെ ശുചിത്വ സര്‍വ്വെയാണ് പട്ടിക പുറത്തുവിട്ടത്. 10 ലക്ഷം ജനസംഖ്യയുള്ള നഗരങ്ങളുടെ പട്ടികയില്‍ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ ഭോപ്പാലായിരുന്നു രണ്ടാം സ്ഥാനത്ത്. എന്നാല്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെ ഈ സ്ഥാനം രാജ്‌കോട്ട് നേടിയെടുത്തു. ആദ്യഘട്ടത്തില്‍ മൂന്നാം സ്ഥാനം സൂറത്തിനായിരുന്നു. എന്നാല്‍ രണ്ടാം ഘട്ടത്തില്‍ ഇത് നവി മുംബൈയ്ക്ക് ആയി. ആദ്യ ഘട്ടത്തില്‍ വഡോദര നാലാം സ്ഥാനത്തായിരുന്നു.

Related News