Loading ...

Home Kerala

സംസ്ഥാനത്ത് പ്ലാസ്റ്റിക്ക് നിരോധനം നിലവില്‍ വന്നു; പരിശോധന കര്‍ശനമാക്കി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

സംസ്ഥാനത്തു പ്ലാസ്റ്റിക് നിയന്ത്രണം നിലവില്‍ വന്നതോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന കര്‍ശനമാക്കി. ഈ മാസം 15 വരെ നടപടികള്‍ പാടില്ലെന്നു ഹൈക്കോടതി നിര്‍ദ്ദേശമുള്ളതിനാല്‍ ബോധവത്കരണം മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്. വരും ദിവസങ്ങളിലും പരിശോധന തുടരും. പുതുവത്സര ദിനത്തില്‍ പ്ലാസ്റ്റിക് നിയന്ത്രണം നടപ്പിലായതോടെ വ്യാപാര സ്ഥാപനങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധന ആരംഭിച്ചിരിക്കുകയാണ്.കോഴിക്കോട് കോര്‍പ്പറേഷന് ആരോഗ്യവിഭാഗം എസ്.എം സ്ട്രീറ്റിലും പാളയത്തും വ്യാപാര സ്ഥാപനങ്ങളിലും കയറി പരിശോധന നടത്തി. പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന നിര്‍ദേശമാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. 15ന് മുമ്ബായി പ്ലാസ്റ്റിക് ഒഴിവാവാക്കണമെന്നു ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പിഴയടക്കമുള്ള കര്‍ശന നടപടികളിലേക്ക് നീങ്ങാനാണ് തീരുമാനം. പകരം സംവിധാനം ഏര്‍പ്പെടുത്തും വരെ സാവകാശം അനുവദിക്കണണമെന്ന ആവശ്യം വ്യാപാരികള്‍ മുന്നോട്ടു വെച്ചു. പ്ലാസ്റ്റിക് നിയന്ത്രണത്തോട് എതിര്‍പ്പില്ലെങ്കിലും പ്രായോഗിക പ്രശ്നനങ്ങള്‍ ഉണ്ടെന്നു വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. ഹോട്ടല്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ വരും ദിവസങ്ങളിലും പരിശോധന തുടരും.

Related News