Loading ...

Home National

ചന്ദ്രയാന്‍-3 ദൗത്യത്തിന് സര്‍ക്കാരിന്റെ അനുമതി; ഗഗന്‍യാന്‍ ദൗത്യത്തിന് 4പേരെ തിരഞ്ഞെടുത്തു!

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിന് വീണ്ടും അനക്കംവെക്കുന്നു. ചന്ദ്രയാന്‍-3 ന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ വ്യക്തമാക്കി. ബഹിരാകാശത്തേക്ക് ആളുകളെ അയക്കുന്ന ഐഎസ്‌ആര്‍ഒയുടെ ഗഗന്‍യാന്‍ ദൗത്യത്തിനായി നാല് പേരെ തിരഞ്ഞെടുത്തുതായും കെ ശിവന്‍ കൂട്ടിച്ചേര്‍ത്തു. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2022 ഓടെയാകും ഗഗന്‍യാന്‍ ദൗത്യം നടത്തുക. ചുരുങ്ങിയത് ഏഴ് ദിവസം ആളുകളെ ബഹിരാകാശത്ത് താമസിപ്പിക്കാനാണ് ലക്ഷ്യം. ഗഗന്‍യാന്റെ പല സിസ്റ്റങ്ങളും പരീക്ഷിക്കേണ്ടതുണ്ട്. ക്രൂ പരിശീലനമാണ് ഈ വര്‍ഷത്തെ പ്രധാന പദ്ധതിയെന്നും കെ ശിവന്‍ പറഞ്ഞു. ചന്ദ്രയാന്‍-3 പദ്ധതി അടുത്ത വര്‍ഷം വിക്ഷേപിച്ചേക്കും. ചന്ദ്രയാന്‍-2 പദ്ധതി വന്‍ വിജയമായിരുന്നുവെന്നും അതേ സമയം വിക്രം ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഐഎസ്‌ആര്‍ഒയെ സംബന്ധിച്ചിടത്തോളം 2020 സംഭവബഹുലമായ വര്‍ഷമായിരിക്കും. ചന്ദ്രയാന്‍-3യ്ക്ക് പുറമെ ഗഗന്‍യാനും ആ വര്‍ഷം തന്നെയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഗഗന്‍യാന്‍ പദ്ധതി കഴിഞ്ഞ വര്‍ഷം ഏറെ മുന്നോട്ട് പോകാനായിരുന്നെന്നും കെ ശിവന്‍ വ്യക്തമാക്കി. ഗഗന്‍യാന്‍ ദൗത്യത്തിനായി വ്യോമസേനയില്‍ നിന്നുള്ള നാലുപേരെയാണ് തിരഞ്ഞെടുത്തത്. ബഹിരാകാശത്ത് ആദ്യമായി ആളെ എത്തിക്കാനുള്ള ദൗത്യമാണ് ഗഗന്‍യാന്‍. ബഹിരാകാശത്ത് ആളെ എത്തിക്കുകയും സുരക്ഷിതമായി തിരികെ എത്തിക്കുകയുമാണ് പദധതിയിടുന്നത്. ഐഎസ്‌ആര്‍ഒയുടെ വികസനമാണ് മറ്റൊരു പദ്ധതി. ഇതിനായി തമിഴ്നാട്ടിലെ തൂത്തുകുടിയില്‍ രണ്ടാമത്തെ സ്പേസ് പോര്‍ട്ടിനായി സ്ഥലം അക്വര്‍ ചെയ്തതായും കെ ശിവന്‍ വ്യക്തമാക്കി.

Related News