Loading ...

Home Gulf

മുശൈരിബ്​ ഡൗണ്‍ടൗണിലൂടെ 'ട്രാം' ഓടിത്തുടങ്ങി

ദോ​ഹ: ഭാ​ഗി​ക​മാ​യി തു​റ​ന്ന മു​ശൈ​രി​ബ്​ ഡൗ​ണ്‍​ടൗ​ണി​ല്‍ സൗ​ജ​ന്യ 'ട്രാം' ​ഓ​ട്ടം തു​ട​ങ്ങി. ഭൂ​​മി​​ക്ക​​ടി​​യി​​ല്‍ ദോ​​ഹ ന​​ഗ​ര​ത്തി​​െന്‍റ ചെ​റു​മാ​തൃ​ക​യി​ലാ​ണ്​ മു​ശൈ​രി​ബ്​ ടൗ​ണ്‍ ടൗ​ണ്‍. ടൗ​ണി​​െന്‍റ എ​ല്ലാ​ഭാ​ഗ​െ​ത്ത​യും ബ​ന്ധ​പ്പെ​ടു​ത്തു​ന്ന ചെ​റു​ട്രെ​യി​ന്‍ ആ​ണ്​ ട്രാം. ​പ്ര​ത്യേ​ക പാ​ത​യി​ലൂ​ടെ​യാ​ണ്​ ഇ​ത്​ ഓ​ടു​ക. എ​ല്ലാ ആ​റ്​ മി​നി​റ്റി​ലും സ​ര്‍​വി​സു​ള്ള ട്രാ​മി​ന്​ ഒ​മ്ബ​തു സ്​​റ്റേ​ഷ​നു​ക​ളു​ണ്ടാ​കും.സ​ന്ദ​ര്‍​ശ​ക​ര്‍, മു​ശൈ​രി​ബി​ലെ താ​മ​സ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍​ക്ക്​ 'ട്രാം' ​സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. മു​ശൈ​രി​ബ്​ പ്രോ​പ്പ​ര്‍​ട്ടീ​സാ​ണ്​ ട്രാ​മി​​െന്‍റ പ്ര​വ​ര്‍​ത്ത​ന​ത്തി​ന്​ ചു​ക്കാ​ന്‍​പി​ടി​ക്കു​ന്ന​ത്. സി.​സി ടി.​വി, വൈ ​ഫൈ സൗ​ക​ര്യ​ങ്ങ​ള്‍​ക്കൊ​പ്പം ഗ്ലാ​സു​ക​ള്‍ തു​റ​ന്നി​ട്ട്​ പു​റ​ത്തെ കാ​ഴ്​​ച​ക​ള്‍ കാ​ണാ​നും ക​ഴി​യും. മു​ൈ​ശെ​രി​ബ്​ ഡൗ​ണ്‍​ടൗ​ണി​​െന്‍റ എ​ല്ലാ ഭാ​ഗ​ങ്ങ​ളും 18 മി​നി​റ്റി​നു​ള്ളി​ല്‍ ബ​ന്ധി​പ്പി​ക്കാ​ന്‍ ട്രാ​മി​ന്​ ക​ഴി​യും.താ​​മ​​സ​​ക്കാ​​ര്‍ക്ക് ആ​​വ​​ശ്യ​​മാ​​യ എ​​ല്ലാ സൗ​​ക​​ര്യ​​ങ്ങ​​ളും ന​​ഗ​​ര​​ത്തി​​ന​​ക​​ത്തു​ത​​ന്നെ ഒ​​രു​​ക്കു​​ക എ​​ന്ന​​താ​​ണ് മു​ശൈ​രി​ബി​ലൂ​ടെ ല​​ക്ഷ്യ​​മി​​ടു​​ന്ന​​ത്. 90ശ​​ത​​മാ​​ന​​ത്തി​​ല​​ധി​​കം നി​​ര്‍മാ​​ണ​​പ്ര​​വ​​ര്‍ത്ത​​ന​​ങ്ങ​​ളും പൂ​​ര്‍ത്തി​​യാ​​യ​തോ​ടെ ഡൗ​​ണ്‍ടൗ​​ണ്‍ ഭാ​ഗി​ക​മാ​യി ഈ​യ​ടു​ത്ത്​ തു​റ​ന്നി​രു​ന്നു. ദ്ര​​വീ​​കൃ​​ത പ്ര​​കൃ​​തി​​വാ​​ത​​കം ഉ​​പ​​യോ​​ഗി​​ച്ചു​​പ്ര​​വ​​ര്‍ത്തി​​ക്കു​​ന്ന ആ​​ഭ്യ​​ന്ത​​ര ട്രാ​​മു​​ക​​ള്‍ (പ്ര​ത്യേ​ക മെ​ട്രോ ട്രെ​യി​ന്‍​ബോ​ഗി പോ​ലു​ള്ള ചെ​റു​വാ​ഹ​നം) ഈ ​സ്മാ​​ര്‍ട്ട് സി​​റ്റി​​ക്കാ​​യി പ്ര​​ത്യേ​​ക​​മാ​​യി സം​​വി​​ധാ​​നി​​ച്ച​​താ​​ണ്. സി​​റ്റി​​ക്കു ചു​​റ്റു​​മാ​​യി മൂ​​ന്നു വാ​​ഹ​​ന​​ങ്ങ​​ള്‍ എ​​ല്ലാ​​യ്്പ്പോ​​ഴും ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കും. ഓ​​രോ​​ന്നി​​നും ആ​​റു മി​​നി​റ്റ്​ ഇ​​ട​​വേ​​ള​​യു​​ണ്ടാ​​കും. ഓ​​രോ ട്രാ​​മി​​ലും 60 മു​​ത​​ല്‍ 70പേ​​രെ ഉ​​ള്‍ക്കൊ​​ള്ളാ​​നു​​ള്ള സൗ​​ക​​ര്യ​​മു​​ണ്ടാ​​കും. ഗ​​താ​​ഗ​​ത​​ത്തി​​നാ​​യു​​ള്ള മൂ​​ന്നാം ട്രാ​​മും ക​ഴി​ഞ്ഞ ആ​ഴ്​​ച എ​​ത്തി​യ​തോ​ടെ നി​ര്‍​ണാ​യ​ക ഘ​ട്ട​മാ​ണ്​ പി​ന്നി​ട്ടി​രി​ക്കു​ന്ന​ത്. നേ​​ര​േ​​ത്ത ര​​ണ്ടു ട്രാ​​മു​​ക​​ള്‍ മു​​ശൈ​ രി​​ബ് പ്രോ​​പ്പ​​ര്‍ട്ടീ​​സ് സ്വീ​​ക​​രി​​ച്ചി​​രു​​ന്നു.​ ഡൗ​​ണ്‍ടൗ​​ണി​​നു​​ള്ളി​​ല്‍ കാ​​റു​​ക​​ള്‍ ഉ​​ള്‍പ്പെ​​ടെ​​യു​​ള്ള ചെ​​റു​​വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഉ​​പ​​യോ​​ഗം കു​​റ​​ക്കു​​ക​​യും വി​​ക​​സ​​ന​​പ​​ദ്ധ​​തി​​ക​​ള്‍ സു​​ഗ​​മ​​മാ​​യി സ​​ന്ദ​​ര്‍ശി​​ക്കാ​​ന്‍ അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ക​​യു​​മാ​​ണ് ട്രാം ​​പ​​ദ്ധ​​തി​​യി​​ലൂ​​ടെ ല​​ക്ഷ്യ​മി​ടു​ന്ന​​ത്.ഞാ​​യ​​ര്‍ മു​​ത​​ല്‍ വ്യാ​​ഴം​വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ രാ​​വി​​ലെ ആ​​റു മു​​ത​​ല്‍ ഉ​​ച്ച​​ക്ക്​ ഒ​​ന്നു​​വ​​രെ​​യും വെ​​ള്ളി, ശ​​നി ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ഉ​​ച്ച​​ക്ക്​ ഒ​​ന്നു​മു​​ത​​ല്‍ പു​​ല​​ര്‍ച്ച ഒ​​ന്നു​​വ​​രെ​​യു​​മാ​​യി​​രി​​ക്കും ട്രാം ​​സ​​ര്‍​വി​​സ്. മു​​ശൈ​​രി​​ബ് ഡൗ​​ണ്‍ടൗ​​ണി​​​െന്‍റ ട്രാം ​​ഡി​​പ്പോ​ക്ക്​ പ്ലാ​​റ്റി​​നം ലീ​​ഡ് (​ലീ​​ഡ​​ര്‍ഷി​​പ് ഇ​​ന്‍ എ​​ന​​ര്‍ജി ആ​​ന്‍​ഡ്​​ എ​​ന്‍വ​​യ​​ണ്‍മ​െന്‍റ​​ല്‍ ഡി​​സൈ​​ന്‍) അ​​ക്ര​​ഡി​​റ്റേ​​ഷ​​നും ഇ​തി​ന​കം ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Related News