Loading ...

Home sports

ഇന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ആഴ്സണലിനെതിരെ

പ്രീമിയര്‍ ലീഗില്‍ ഇന്ന് ആവേശ പോരാട്ടമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇന്ന് എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ വെച്ച്‌ ആഴ്സണലിനെ നേരിടും. ദയനീയ ഫോമില്‍ ഉള്ള ആഴ്സണലിനും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഇന്ന് വിജയം നിര്‍ബന്ധമാണ്. ആഴ്സണലണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ഈ സീസണില്‍ കഷ്ടപ്പെടുന്നത്. പുതിയ പരിശീലകനായി അര്‍ട്ടേറ്റ എത്തിയിട്ടും ആഴ്സണലില്‍ വലിയ മാറ്റങ്ങള്‍ ഇല്ല. കഴിഞ്ഞ കളിയില്‍ ചെല്‍സിക്ക് എതിരെ അവസാന നിമിഷങ്ങളില്‍ ആയിരുന്നു ആഴ്സണല്‍ കളി കൈവിട്ടത്. യുണൈറ്റഡിനെതിരെ കൂടെ വിജയിക്കാന്‍ ആയില്ല എങ്കില്‍ അര്‍ട്ടേറ്റ പരിശീലക കരിയറിന്റെ തുടക്കത്തില്‍ തന്നെ സമ്മര്‍ദ്ദത്തിലാകും. മാഞ്ചസ്റ്റര്‍ യുണൈറ്റഡും അത്ര മികച്ച ഫോമില്‍ അല്ല. ഇന്ന് വിജയിച്ച്‌ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷകാത്തു സൂക്ഷിക്കുകയാകും ഒലെയുടെ ടീമിന്റെ ലക്ഷ്യം. ഇന്ന് പോള്‍ പോഗ്ബ പരിക്ക് കാരണം കളിച്ചേക്കില്ല. മക്ടോമിനെയും പരിക്ക് കാരണം ഇന്നില്ല. ഫ്രെഡ് മാറ്റിച് എന്നിവര്‍ മധ്യനിരയില്‍ ഇറങ്ങും എന്നാണ് കരുതപ്പെടുന്നത്. മുന്‍ നിരയില്‍ റാഷ്ഫോര്‍ഡിന്റെയും മാര്‍ഷ്യലിന്റെയും ഫോമിലാകും യുണൈറ്റഡിന്റെ കരുത്ത്. ഇന്ന് രാത്രി 1.30നാണ് മത്സരം.

Related News