Loading ...

Home Education

കാഷിപുര്‍ ഐ.ഐ.എമ്മില്‍ ഗവേഷണം; ജനുവരി 25 വരെ അപേക്ഷിക്കാം

ഉത്തരാഖണ്ഡിലെ കാഷിപുരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ജൂണില്‍ തുടങ്ങുന്ന സെഷനിലെ പിഎച്ച്‌.ഡി. പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. കമ്യൂണിക്കേഷന്‍സ്, ഇക്കണോമിക്‌സ്, ഫിനാന്‍സ് ആന്‍ഡ് അക്കൗണ്ടിങ്, ഹ്യൂമണ്‍ റിസോഴ്‌സ് ആന്‍ഡ് ഓര്‍ഗനൈസേഷണല്‍ ബിഹേവിയര്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആന്‍ഡ് സിസ്റ്റംസ്, മാര്‍ക്കറ്റിങ്, ഓപ്പറേഷന്‍സ് മാനേജ്‌മെന്റ് ആന്‍ഡ് ഡിസിഷന്‍ സയന്‍സസ്, പബ്ലിക് പോളിസി ആന്‍ഡ് ഗവര്‍ണന്‍സ്, സ്ട്രാറ്റജി എന്നീ സവിശേഷമേഖലകളില്‍ ഗവേഷണസൗകര്യം ഉണ്ട്. ഏതെങ്കിലുംവിഷയത്തിലെ മാസ്റ്റേഴ്‌സ് ബിരുദം (60 ശതമാനം മാര്‍ക്ക്/തുല്യ ഗ്രേഡ്), ബിരുദവും (60 ശതമാനം മാര്‍ക്ക്) സി.എ./ഐ.സി.ഡബ്ല്യു.എ./ സി.എസ്. പോലുള്ള പ്രൊഫഷണല്‍ യോഗ്യതയും ബി.ഇ./ ബി.ടെക്. (നാലുവര്‍ഷം, 6.5 സി.ജി.പി.എ.) എന്നിവയിലൊന്നുള്ളവര്‍ക്ക് അപേക്ഷിക്കാം. എല്ലാവര്‍ക്കും സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി തലങ്ങളില്‍ 60 ശതമാനം മാര്‍ക്കുണ്ടായിരിക്കണം. അപേക്ഷിക്കുന്ന സ്‌പെഷ്യലൈസേഷനനുസരിച്ച്‌ ക്യാറ്റ്/ ജി മാറ്റ്/ ജി.ആര്‍.ഇ./ യു.ജി.സി.-ജെ.ആര്‍.എഫ്. (നിശ്ചിത വിഷയം), ഗേറ്റ് (നിശ്ചിത വിഷയം) സ്‌കോര്‍ (സാധുവായത്) വേണം. മാസഫെലോഷിപ്പ് 30,000-35,000 രൂപ. മറ്റ് ഗവേഷണഗ്രാന്റുകളും. http://iimkashipur.ac.in/ വഴി ജനുവരി 25 വരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 1000 രൂപ. പട്ടികവിഭാഗക്കാര്‍ക്ക് അപേക്ഷാഫീസ് ഇല്ല. അപേക്ഷയുടെ പ്രിന്റ് കോപ്പി ജനുവരി 31-നകം 'അഡ്മിഷന്‍ ഓഫീസ്, ഐ.ഐ.എം. കാഷിപുര്‍, കുണ്ടേശ്വരി, കാഷിപുര്‍, ഉധംസിങ് നഗര്‍, ഉത്തരാഖണ്ഡ് -244713' എന്ന വിലാസത്തില്‍ ലഭിക്കണം.

Related News