Loading ...

Home Kerala

മൂന്ന് സുപ്രധാന പ്രമേയങ്ങള്‍ പാസാക്കി നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം : പൗരത്വ നിയമ ഭേദഗതിക്കെതിരെയും നിയമ നിര്‍മാണ സഭയില്‍ ആംഗ്ലോ ഇന്ത്യന്‍ പ്രാതിനിധ്യം അവസാനിപ്പിച്ചതിനെതിരെയും പ്രമേയം പാസാക്കി നിയമസഭ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ചത്.ചട്ടം 118 പ്രകാരം സര്‍ക്കാര്‍ പ്രമേയമായിട്ടായിരുന്നു അവതരണം. ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ ഒഴികെ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ ഒറ്റക്കെട്ടായി പ്രമേയത്തെ പിന്തുണച്ചു. ലോകസഭയിലും നിയമസഭകളിലും പട്ടികജാതി-വര്‍ഗ സംവരണം 10 വര്‍ഷം നീട്ടാനുള്ള ഭരണഘടന ഭേദഗതി നിയമത്തിനും സഭ അംഗീകാരം നല്‍കി. മൂന്ന് സുപ്രധാന പ്രമേയങ്ങളാണ് നിയമസഭ ചൊവ്വാഴ്ച പാസാക്കിയത്. രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ ജനപത്രിനിധി സഭകള്‍ക്ക് മാതൃകയാകുന്ന നടപടിയാണ് ഇതെന്നും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

Related News