Loading ...

Home cinema

ന്യൂ ഇയര്‍ ആരംഭിക്കുന്നത് മരക്കാറിന്‍റെ ഫസ്റ്റ് ലുക് പോസ്റ്ററിലൂടെ

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മരയ്ക്കാര്‍ അറബി കടലിന്‍െറ സിംഹം. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ജനുവരി ഒന്നിന് റിലീസ് ചെയ്യും.ഇന്ന് രാത്രി 12:01ന് പോസ്റ്റര്‍ റിലീസ് ചെയ്യും. തമിഴ്, ഹിന്ദി, തെലുഗ് എന്നീ ഭാഷകളില്‍ ഒരുമിച്ച്‌ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. ചിത്രം 2020 മാര്‍ച്ച്‌ 19ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സിനിമയിലെ തന്നെ വമ്ബന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുനില്‍ ഷെട്ടി, അര്‍ജുന്‍, പ്രഭു, മധു, മഞ്ജു വാരിയര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

Related News