Loading ...

Home Gulf

സൗദിയില്‍ നാളെ മുതല്‍ കടകള്‍ 24 മണിക്കൂറും തുറക്കും

റിയാദ്: നാളെ മുതല്‍ സൗദിയിലെ എല്ലാ കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങളും 24 മണിക്കൂറും തുറന്ന് പ്രവര്‍ത്തിക്കും. മുനിസിപ്പല്‍ ഗ്രാമീണകാര്യ മന്ത്രാലയത്തിന്റെ തീരുമാനമാണ് നാളെ മുതല്‍ നടപ്പാക്കാന്‍ പോകുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവി ക്യാമറകള്‍ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണമെന്ന പ്രധാന വ്യവസ്ഥയിലാണ് ഇതിനാവശ്യമായ ലൈസന്‍സ് അനുവദിക്കുന്നത്. ക്യാമറയടക്കം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷം ലൈസന്‍സ് നല്‍കും. അതേസമയം, പ്രവൃത്തി സമയം ദീര്‍ഘിപ്പിച്ചാലും തൊഴിലാളികളെ കൊണ്ട് അധികസമയം പണിയെടുപ്പിക്കില്ല. നിയമം അനുശാസിക്കുന്ന സമയം മാത്രമേ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിപ്പിക്കുള്ളു. ഇത് ഉറപ്പാക്കാന്‍ കടുത്ത നിയന്ത്രണങ്ങള്‍ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കും. 24 മണിക്കൂര്‍ ലൈസന്‍സ് ഫീസ് സ്ഥാപനത്തിന്റെ വിസ്തീര്‍ണം കണക്കാക്കിയാണ് തീരുമാനിക്കുന്നത്. എന്നാല്‍ അത് ഒരു ലക്ഷം റിയാലില്‍ കവിയില്ല. എട്ട് വിഭാഗം സ്ഥാപനങ്ങളെ ഫീസില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാര്‍മസികള്‍, കല്യാണമണ്ഡപങ്ങള്‍, വിശ്രമസേങ്കതങ്ങള്‍, ആതുരാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പെട്രോള്‍ പമ്ബുകള്‍, ഹോട്ടലുകള്‍, ഹോട്ടല്‍ സ്യൂട്ടുകള്‍, റിസോര്‍ട്ടുകള്‍ എന്നീ സ്ഥാപനങ്ങളെയാണ് ലൈസന്‍സ് ഫീസില്‍ നിന്ന് ഒഴിവാക്കിയത്.

Related News