Loading ...

Home Australia/NZ

ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുന്നു; മരണ സംഖ്യ 12 ആയി

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ മരിച്ചവരുടെ എണ്ണം 12 ആയി. ന്യൂ സൗത്ത് വെയില്‍സിലെ കോര്‍ബാര്‍ഗോയില്‍ രണ്ടു പേര്‍ കൂടി മരിച്ചതോടെയാണ് മരണസംഖ്യ ഉയര്‍ന്നത്. നിരവധി പേരെ കാണാതായതായും റിപ്പോര്‍ട്ടുകളുണ്ട്. അതിദാരുണമായ സാഹചര്യങ്ങളിലൂടെയാണ് ഓസ്‌ട്രേലിയ കടന്നു പോകുന്നതെന്ന് ന്യൂ സൗത്ത് വെയില്‍സിലെ പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഗാരി വോര്‍ബോയ്‌സ് വ്യക്തമാക്കി. ദുരന്തത്തില്‍ പെട്ടവര്‍ക്ക് അവശ്യവസ്തുക്കളും സഹായവുമെത്തിക്കാന്‍ നാവികസേനയുടെ ബോട്ടുകളേര്‍പ്പെടുത്തുമെന്ന് വിക്ടോറിയയിലെ സംസ്ഥാന മേധാവി ഡാനിയല്‍ ആന്‍ഡ്രൂ അറിയിച്ചു. വിക്ടോറിയയിലെ തീരദേശനഗരമായ മലാകൂട്ടയിലേക്ക് കാട്ടുതീ വ്യാപിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. സിഡ്‌നിയ്ക്കും മെല്‍ബണും ഇടയിലുള്ള ഒട്ടുമിയ്ക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും കാട്ടുതീയെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. രണ്ട് ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളിലായി 500 കിലോമീറ്ററോളം നീളത്തിലാണ് കാട്ടുതീ വ്യാപിച്ചിരിക്കുന്നത്.

Related News