Loading ...

Home International

ജര്‍മനിയില്‍ നിയമവിരുദ്ധ അഭയാര്‍ത്ഥികളുടെ എണ്ണം പെരുകുന്നു

ബെര്‍ലിന്‍: ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറുകള്‍ക്ക് ശേഷം ജര്‍മനിയില്‍ എത്തുന്ന നിയമവിരുദ്ധ അഭയാര്‍ത്ഥികളുടെ എണ്ണം റിക്കാര്‍ഡ് ലെവലിലേക്ക് കുതിക്കുന്നു. കഴിഞ്ഞ വര്‍ഷം 2014 ല്‍ ജര്‍മനിയില്‍ എത്തിയ അഭയാര്‍ത്ഥികളുടെ എണ്ണം 202.834 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 2015 ജൂണ്‍ വരെ 63000 പേര്‍ നിയമവിരുദ്ധ അഭയാര്‍ത്ഥികളായി എത്തി. ഈ കണക്ക് ജര്‍മന്‍ സ്റ്റാറ്റിക്‌സ് ബ്യൂറോ പുറത്തു വിട്ടതാണ്. ഈ നിയമവിരുദ്ധ അഭയാര്‍ത്ഥികള്‍ കൂടുതലും ഓസ്ട്രിയ, ഇറ്റലി, പോള് എന്നീ രാജ്യാതിര്‍ത്തികളിലൂടെയാണ് ജര്‍മനിയില്‍ എത്തുന്നത്. കൂടുതല്‍ നിയമവിരുദ്ധ അഭയാര്‍ത്ഥികളും സിറിയ, എരിത്തീരിയ, ലിബനോണ്‍, അഫ്ഗാനിസ്ഥാന്‍, ബാള്‍ക്കന്‍ രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ്. ഇതിനെതിരെ ജര്‍മന്‍ ബോര്‍ഡര്‍ സെക്യുരിറ്റി പോലീസ് കൂടുതല്‍ പരിശോധനകള്‍ തുടങ്ങി. സാധാരണ ജര്‍മനിയില്‍ എത്തി അഭയാര്‍ത്ഥി അപേക്ഷകള്‍ നല്‍കുന്നവര്‍ക്ക് പുറമെ യാണ് ഈ നിയമവിരുദ്ധ അഭയാര്‍ത്ഥികളുടെ പ്രവാഹം.ഗ്രീസ് സഹായ പദ്ധതി, യൂറോ കറന്‍സിയുടെ മൂല്യത്തില്‍ വന്നിരിക്കുന്ന ഇടിവ്, പല മേഖലകളിലും തുടര്‍ച്ചായി നടക്കുന്ന സമരങ്ങള്‍ അതുമൂലം ഉായിക്കൊിരിക്കുന്ന സാമ്പത്തിക തകര്‍ച്ച എന്നിവ ജര്‍മനിയെ വിഷമതയിലാക്കിയിരിക്കുന്നു. ഈ അവസരത്തില്‍ ഇത്ര വലിയ ഒരു വരുന്ന നിയമപരവും, അല്ലാത്തതുമായ അഭയാര്‍ത്ഥി പ്രവാഹത്തെ ജര്‍മനിക്ക് താങ്ങാന്‍ സാധിക്കാതെ വരുമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വിലയിരുത്തുന്നു. ഓരോ തദ്ദേശ സ്ഥാപന ഭരണാധികാരികളും, സംസ്ഥാന ഗവര്‍മെന്റുകളും അഭയാര്‍ത്ഥികള്‍ക്കുള്ള അഭയകേന്ദ്രങ്ങളും, മെഡിക്കല്‍ സഹായവും, ഭക്ഷണവും നല്‍കാന്‍ കഴിവില്ലാതെ ജര്‍മന്‍ ഫെഡറല്‍ ഗവര്‍മെന്റിന്റെ സഹായം അഭ്യര്‍ത്ഥിക്കുന്നു. അങ്ങിനെ ജര്‍മനിയിലെ ജീവിതം സാധാരണക്കാര്‍ക്കും, പ്രവാസികള്‍ക്കും അനുദിനം വിഷമതകള്‍ ഏറിയതായി മാറിക്കൊിരിക്കുന്നു.
വാര്‍ത്ത അയച്ചത് : ജോര്‍ജ് ജോണ്‍

Related News