Loading ...

Home Kerala

അര്‍ദ്ധരാത്രിയില്‍ 8,000ത്തോളം സ്ത്രീകള്‍ നിര്‍ഭയം നടന്നു: 250 ഓളം സ്ഥലങ്ങളില്‍ രാത്രി പകലാക്കി സ്ത്രീകള്‍ ചരിത്രത്തിലേക്ക്

തിരുവനന്തപുരം: à´¸à´‚സ്ഥാന വനിത ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 29ന് നിര്‍ഭയ ദിനത്തില്‍ രാത്രി 11 മുതല്‍ രാവിലെ 1 മണി വരെ 'പൊതുഇടം എന്റേതും' എന്ന പേരില്‍ സംഘടിപ്പിച്ച രാത്രി നടത്തത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി 8,000ത്തോളം സ്ത്രീകള്‍ പങ്കെടുത്തു. സിനിമാതാരങ്ങള്‍, എഴുത്തുകാര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവര്‍ പിന്തുണയുമായി രാത്രി നടത്തത്തിനെത്തി. സംസ്ഥാനത്ത് 100 സ്ഥലങ്ങളിലാണ് രാത്രിനടത്തം സംഘടിപ്പിക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വിവിധ മുന്‍സിപ്പാലിറ്റികളും പഞ്ചായത്തുകളും മുന്നോട്ടു വന്നതിനാല്‍ അവരെക്കൂടി ഉള്‍പ്പെടുത്തി. à´…ങ്ങനെ 250 ഓളം സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും അധികംപേര്‍ രാത്രി നടന്നത് തൃശൂര്‍ ജില്ലയിലാണ്. തൃശൂരില്‍ 47 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഏറ്റവും കുറവ് ഇടുക്കി ജില്ലയിലാണ്. ഇടുക്കിയില്‍ 2 സ്ഥലങ്ങളിലാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ആലപ്പുഴ 23, കൊല്ലം 3, പത്തനംതിട്ട 12, ഇടുക്കി 2, പാലക്കാട് 31, കോഴിക്കോട് 6, കണ്ണൂര്‍ 15, മലപ്പുറം 29, കോട്ടയം 29, എറണാകുളം 27 എന്നിങ്ങനേയാണ് മറ്റ് ജില്ലകളിലെ രാത്രി നടത്തത്തിന്റെ സ്ഥലങ്ങള്‍.തിരുവനന്തപുരം ജില്ലയില്‍ 22 സ്ഥങ്ങളിലാണ് രാത്രി നടത്തം ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് മാനവീയം വീഥിയായിരുന്നു പ്രധാന കേന്ദ്രം. സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ à´Ÿà´¿.വി. അനുപമ, നിര്‍ഭയ സെല്‍ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ സബീന എന്നിവര്‍ നേതൃത്വം നല്‍കി.ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, സംവിധായിക വിധു വിന്‍സെന്റ്, ബീനപോള്‍, സിനിമ താരം പാര്‍വതി, à´Ÿà´¿.വി. അനുപമ ഐ.à´Ž.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.à´Ž.എസ്., അസി. കളക്ടര്‍ അനു കുമാരി ഐ.à´Ž.എസ്., എഴുത്തുകാരി സി.എസ്. ചന്ദ്രിക, ചീഫ് സെക്രട്ടറിയുടെ ഭാര്യ സോജ ജോസ്, വനിത കമ്മീഷന്‍ à´…à´‚à´—à´‚ à´‡.à´Žà´‚. രാധ, വി.സി. ഷാജി എന്‍. കരുണിന്റെ ഭാര്യ അനസൂയ, പ്ലാനിംഗ് ബോര്‍ഡ് à´…à´‚à´—à´‚ മൃദുല്‍ ഈപ്പന്‍ എന്നിവര്‍ മാനവിയം വീഥിയിലെ രാത്രി നടത്തത്തില്‍ പങ്കെടുത്തു.കായംകുളത്ത് പ്രതിഭ à´Žà´‚.എല്‍.à´Ž., തൃശൂരില്‍ ഗീത ഗോപി à´Žà´‚.എല്‍.à´Ž., വൈക്കത്ത് ആശ à´Žà´‚.എല്‍.à´Ž. എന്നിവര്‍ പങ്കെടുത്തു.തിരുവനന്തപുരം നഗരത്തില്‍ മാനവീയം വീഥി, സ്റ്റാച്യു, ജഗതി, കൈതമുക്ക്, മണക്കാട്, കിള്ളിപ്പാലം എന്നീ 6 സ്ഥലങ്ങളിലുമാണ് രാത്രി നടത്തം തുടങ്ങിയത്. à´ˆ ആറ് സ്ഥലങ്ങളിലുള്ളവര്‍ ഒരുമിച്ചെത്തുന്ന തമ്ബാനൂരില്‍ വിളംബരം, പ്രതിജ്ഞ, കലാപരിപാടികള്‍ എന്നിവ സംഘടിപ്പിച്ചു.

Related News