Loading ...

Home Business

ആഭ്യന്തര വിപണിയില്‍ വന്‍ കുതിപ്പ്; അഭിമാനകരമായ നേട്ടം കൈവരിച്ച്‌ ഇന്ത്യ

മുംബൈ: à´†à´­àµà´¯à´¨àµà´¤à´° വിപണിയില്‍ വന്‍ കുതിപ്പ് കൈവരിച്ച്‌ രാജ്യം. ആഭ്യന്തര വിപണിയില്‍ 2,613 കോടി രൂപ നിക്ഷേപിച്ച്‌ ഡിസംബറില്‍ വിദേശ നിക്ഷേപകര്‍ തങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തി. പ്രധാനമായും കോര്‍പ്പറേറ്റ് വരുമാനത്തില്‍ പുനരുജ്ജീവനമുണ്ടാകുമെന്ന പ്രതീക്ഷ, യുഎസ് ഫെഡറല്‍ റിസര്‍വിന്‍റെ നയം, ആഗോളതലത്തില്‍ സെന്‍ട്രല്‍ ബാങ്കുകളുടെ ഫണ്ട് ഇന്‍ഫ്യൂഷന്‍ എന്നിവയാണ് നിക്ഷേപ വര്‍ധനയ്ക്ക് സഹായിച്ചത്.ഇക്വിറ്റികളിലേക്ക് 6,301.96 കോടി രൂപയാണ് വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ്പിഐ) നിക്ഷേപിച്ചതെന്നും 3,688.94 രൂപ ഡെബ്റ്റ് വിഭാഗത്തില്‍ നിന്ന് പിന്‍‌വലിച്ചതായും ഡെപ്പോസിറ്ററികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു.മൊത്തം നിക്ഷേപം ഇതിന്റെ ഫലമായി 2,613.02 കോടി രൂപയായി വളര്‍ന്നു. സാമ്ബത്തിക മുന്നണിയിലും നയപരമായ വിഷയങ്ങളിലും വെല്ലുവിളികള്‍ ഉണ്ടായിരുന്നിട്ടും, എഫ്‌പി‌ഐകള്‍ക്ക് ഇന്ത്യന്‍ ഇക്വിറ്റി മാര്‍ക്കറ്റുകളില്‍ വിശ്വാസമുണ്ട് എന്ന് തെളിയിക്കുന്നതാണ് à´ˆ റിപ്പോര്‍ട്ടുകള്‍.കോര്‍പ്പറേറ്റ് നികുതി നിരക്ക് കുറയ്ക്കല്‍, റെറ തുടങ്ങി നിരവധി ഘടകങ്ങള്‍ കണക്കിലെടുത്ത് 2019 ല്‍ എഫ്‌പിഐകള്‍ ഇന്ത്യയില്‍ ബുള്ളിഷ് ആയി തുടര്‍ന്നു. ഇന്ത്യന്‍ ഓഹരി വിപണിയിലെ മൂല്യനിര്‍ണയം വളരെ ഉയര്‍ന്നതാണ്. 'ഇന്ത്യയ്ക്കുള്ളിലെ ഘടകങ്ങള്‍ക്ക് പുറമെ, യു‌എസ്‌എയിലെ കുറഞ്ഞ പലിശനിരക്ക്, ജപ്പാന്‍ പോലുള്ള സമ്ബദ്‌വ്യവസ്ഥകളിലെ പലിശനിരക്ക്, യൂറോപ്പിന്റെ à´šà´¿à´² ഭാഗങ്ങളില്‍ നെഗറ്റീവ് പലിശനിരക്ക് എന്നിവ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഘടകങ്ങളും ഇന്ത്യയിലേക്ക് നിക്ഷേപരെ നയിക്കുന്നു,' ഗ്രോവ് സഹസ്ഥാപകനും സിഒഒയുമായ ഹര്‍ഷ് ജെയിന്‍ ഗ്രോ പറഞ്ഞു.

Related News