Loading ...

Home National

5 വര്‍ഷത്തിനിടെ രാജ്യത്ത്‌ കൊല്ലപ്പെട്ടത്‌ 40 മാധ്യമപ്രവര്‍ത്തകര്‍

ന്യൂഡല്‍ഹി : അഞ്ച്‌ വര്‍ഷത്തിനിടെ രാജ്യത്ത്‌ കൊല്ലപ്പെട്ടത്‌ 40 മാധ്യമപ്രവര്‍ത്തകര്‍. മാധ്യമപ്രവര്‍ത്തകരും ഗവേഷകരുമടങ്ങുന്ന സംഘം നടത്തിയ പഠനത്തിലാണ് രാജ്യത്ത്‌ മാധ്യമ പ്രവര്‍ത്തകര്‍ നേരിടുന്ന അരക്ഷിതാവസ്ഥ വ്യക്തമാക്കുന്ന വിവരങ്ങള്‍. അഴിമതി, കുറ്റകൃത്യങ്ങള്‍ എന്നിവ റിപ്പോര്‍ട്ട് ചെയ്തതിന്റെ ഭാഗമായാണ് പലരും കൊലചെയ്യപ്പെട്ടത്. ഗേറ്റിങ് എവേ വിത്ത് മര്‍ഡര്‍ എന്ന പേരില്‍ പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു. മാധ്യപ്രവര്‍ത്തകര്‍ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്ന പത്ത്‌ രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യയെന്ന്‌ പഠനത്തില്‍ പറയുന്നു.2014 നും 2019 നും ഇടയില്‍ രാജ്യത്ത് കൊല്ലപ്പെട്ടത് 40 മാധ്യമപ്രവര്‍ത്തകരാണെന്ന്‌ പഠന റിപ്പോര്‍ട്ട് പറയുന്നു. à´Žà´¨àµà´¨à´¾à´²àµâ€ ഇതില്‍ പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാനായത് ഒരേയൊരു കേസില്‍ മാത്രമാണ്‌. 200 ആക്രമണങ്ങളാണ്‌ ഇക്കാലയളവില്‍ മാധ്യമപ്രവര്‍ത്തകര്‍ നേരിട്ടത്‌.എഡിറ്റര്‍മാരായ ഗൗരി ലങ്കേഷ്, ഷുജാത് ബുഖാരി, മാവോയിസ്റ്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ദൂരദര്‍ശന്‍ ക്യാമറാമാന്‍ അച്യുദാനന്ദ സാഹു എന്നിവര്‍ ഒഴികെ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകര്‍ പ്രാദേശിക പ്രസിദ്ധീകരണങ്ങളില്‍ റിപ്പോര്‍ട്ടര്‍മാരോ സ്ട്രിങ്ങര്‍മാരോ ആയിരുന്നു.മതസംഘടനകള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സുരക്ഷാസേനകള്‍, ക്രിമിനല്‍ സംഘങ്ങള്‍, പ്രാദേശിക മാഫിയകള്‍, ബിസിനസ്സുകാര്‍ എന്നിവരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രാഷ്ട്രീയക്കാരില്‍ ഹിന്ദുത്വ - വലതുപക്ഷ ശക്തികളും മാവോയിസ്റ്റ്- വിഘടനവാദികളുമുണ്ട്.വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണങ്ങളും ഗണ്യമായി വര്‍ധിച്ചു. ശബരിമല വിധിയെ തുടര്‍ന്ന് വനിതാമാധ്യമപ്രവത്തകര്‍ക്കു നേരെയുണ്ടായത് ക്രൂരമായ ആക്രമണമെന്നും റിപ്പോര്‍ട്ടിലുണ്ട്. 19 വനിതകളാണ് ആക്രമിക്കപ്പെട്ടത്. അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിന്റെ പേരില്‍ മാധ്യമപ്രവര്‍ത്തര്‍ ആക്രമിക്കപ്പെട്ട കേസുകളില്‍ 2014നു ശേഷം ഒരാള്‍പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.പൗരത്വ നിയമ ഭേദഗതിക്കും എന്‍ആര്‍സിക്കും എതിരായ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഡിസംബര്‍ 11 നും 21 നും ഇടയില്‍ 14 മാധ്യമപ്രവത്തകര്‍ ആക്രമിക്കപ്പെട്ടു. കഴിഞ്ഞ ആറുവര്‍ഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ à´ˆ കേസുകളിലും അനുകൂലമായ നടപടിയുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്ന് പഠനസംഘം അഭിപ്രായപ്പെട്ടു. താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ്‌ സംഘം പഠനം നടത്തിയത്‌.

Related News