Loading ...

Home health

എല്ലുകള്‍ക്ക് ബലം വെയ്ക്കാന്‍ മുളപ്പിച്ച പയര്‍ ഉത്തമം

കുട്ടികളുടെ ഭക്ഷണകാര്യങ്ങളില്‍ മാതാപിതാക്കള്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടത് ആവശ്യമാണ്. ചെറുപ്രായത്തില്‍ എന്തുകഴിക്കുന്നു എന്നതാണ് ഒരു മനുഷ്യന്‍റെ ശാരീരിക വളര്‍ച്ചയെ നിര്‍ണായകമായി സ്വാധീനിക്കുന്ന ഘടകം. ആയതിനാല്‍ ഇക്കാര്യത്തില്‍ മാതാപിതാക്കള്‍ വളയെഅധികം ശ്രദ്ധിക്കേണ്ടതുണ്ട്.പയര്‍ വര്‍ഗ്ഗങ്ങളൊക്കെ മാതാപിതാക്കള്‍ കുട്ടികളുടെ ഭക്ഷണങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതാണ്. പയര്‍വര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ചത് ചെറുപയര്‍ തന്നെയാണ്. ചെറുപയര്‍ എങ്ങനെ വേണ്ടമെങ്കിലും വേവിച്ച്‌ കുട്ടികള്‍ക്ക് നല്‍കാം. എന്നാല്‍ മുളപ്പിച്ച്‌ വേവിച്ച്‌ കൊടുക്കുന്നതാണ് ഏറ്റവും ഉത്തമം.പ്രോട്ടീന്‍ സമ്ബുഷ്‌ടമാണ് ചെറുപയര്‍ വേവിച്ചത്. à´‡à´¤àµ മുളപ്പിച്ചാല്‍ പ്രോട്ടീന്‍ കൂടും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് പ്രോട്ടീന്‍ ഏറെ അത്യാവശ്യമായ ഒന്നാണ്. മസിലുകള്‍ക്കു ബലം വരുന്നതിനും തലച്ചോറിന്റെ വളര്‍ച്ചയ്ക്കും ശരീര വളര്‍ച്ചയ്ക്കുമെല്ലാം അത്യാവശ്യം. പല കുട്ടികള്‍ക്കും ആവശ്യത്തിനു തൂക്കമില്ലാത്തത് വലിയൊരു പ്രശ്‌നമാണ്. ഇതിനുളള നല്ലൊരു മരുന്നാണ് ചെറുപയര്‍ വേവിച്ചത്.

Related News