Loading ...

Home Gulf

ആരോഗ്യ പരിശോധനയ്ക്കായി സൗജന്യ യാത്രാ സൗകര്യമൊരുക്കി അലീവിയ മെഡിക്കല്‍ സെന്റര്‍

ദോഹ: അലീവിയ മെഡിക്കല്‍ സെന്റില്‍ ആരോഗ്യ പരിശോധനയ്ക്കെത്തുന്നവര്‍ക്കായി സൗജന്യ യാത്രാ സൗകര്യം ആരംഭിച്ചതായി മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഓണ്‍ലൈന്‍ ടാക്‌സി സേവനദാതാക്കളായ 'കരീമു'മായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. അലീവിയ മെഡിക്കല്‍ സെന്ററിന്റെ വുഖൈറിലെയും ,ഗറാഫയിലെയും കേന്ദ്രങ്ങളിലേക്ക് ചികിത്സക്കെത്തുന്നവര്‍ക്ക് സേവനം പ്രയോജനപ്പെടുത്താം.മെഡിക്കല്‍ സെന്ററിലെ 55212999 എന്ന നമ്ബറിലേക്ക് വിളിച്ച്‌ ഉപഭോക്താവിന് തങ്ങളുടെ യാത്ര സൗകര്യം ഉറപ്പ് വരുത്താന്‍ കഴിയും. താമസകേന്ദ്രത്തില്‍ നിന്നും രോഗികള്‍ക്ക് നേരിട്ട് മെഡിക്കല്‍ സെന്ററിലേക്ക് എത്താന്‍ ഇതിലൂടെ കഴിയും. à´¸àµ†à´¨àµà´±à´±à´¿à´²àµ‡à´•àµà´•àµ വരുന്നതിനും തിരിച്ച്‌ വീട്ടിലേക്ക് പോകുന്നതിനും à´ˆ സൗജന്യ സേവനം ലഭ്യമായിരിക്കും.ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പു വരുത്തുകയും താമസം കൂടാതെയുള്ള ചികിത്സക്ക് സൗകര്യമൊരുക്കുകയും ചെയ്യുക എന്നതാണ് പുതിയ സേവനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് അലീവിയ മാനേജ്‌മെന്റ് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ അലീവിയ മെഡിക്കല്‍ സെന്റര്‍ ചീഫ് ഓപറേറ്റിങ് ഓഫീസര്‍ ഉദയ്കുമാര്‍, കരീം കോര്‍പറേറ്റ് റിലേഷന്‍ മാനേജര്‍ സമി അല്‍സെയ്ന്‍, ഡോ. വിജയ്, സന്ദീപ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു.

Related News