Loading ...

Home International

റോഹിങ്ക്യകള്‍ക്കെതിരായ അക്രമം അപലപിച്ച്‌ യു.എന്‍ പ്രമേയം

ന്യൂയോര്‍ക്ക്: മ്യാന്‍മറിലെ റോഹിങ്ക്യന്‍ മുസ്​ലിംകള്‍ക്കെതിരായ അക്രമങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്രസഭ പ്രമേയം. യു.എന്നിന്‍റെ ജനറല്‍ അസംബ്ലി വോട്ടെടുപ്പിലൂടെയാണ് പ്രമേയം പാസാക്കിയത്. രാഖൈന്‍, കച്ചിന്‍, ഷാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റോഹിങ്ക്യകള്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമവും വിദ്വേഷവും തടയാന്‍ മ്യാന്‍മര്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.2017 ഒ​ക്​​ടോ​ബ​റി​ല്‍ മ്യാ​ന്മ​റി​ലെ രാ​ഖൈ​നി​ലെ സൈ​നി​ക അ​ടി​ച്ച​മ​ര്‍​ത്ത​ലി​ല്‍ നൂ​റു​ക​ണ​ക്കി​ന്​ റോ​ഹി​ങ്ക്യ​ക​ളാ​ണ്​ കൊ​ല്ല​പ്പെ​ട്ട​ത്. നി​ര​വ​ധി റോ​ഹി​ങ്ക്യ​ന്‍ സ്​​ത്രീ​ക​ളെ സൈ​ന്യം ബ​ലാ​ത്സം​ഗത്തിനിരയാക്കി. എ​ട്ടു​ ല​ക്ഷ​ത്തോ​ളം പേര്‍ ഇതുവരെ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക്​ പ​ലാ​യ​നം ചെ​യ്​​തുവെന്നാണ് റിപ്പോര്‍ട്ട്.റോഹിങ്ക്യന്‍ മു​സ്​​ലിം​ വം​ശ​ഹ​ത്യയില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ (ഐ.സി.ജെ.) മ്യാ​ന്മ​ര്‍ സ്റ്റേറ്റ് കൗണ്‍സിലര്‍​ ഓ​ങ് ​സാ​ന്‍ സൂ​ചി ഏതാനും ആഴ്ച മുമ്ബ് വിചാരണ നേരിട്ടിരുന്നു. മ്യാന്‍മറിനെതിരെ ആഫ്രിക്കന്‍ രാജ്യമായ ഗാമ്ബിയ സമര്‍പ്പിച്ച ഹരജിയിലാണ് സൂചിക്ക് കോടതി കയറേണ്ടി വന്നത്.

Related News