Loading ...

Home Kerala

പെന്‍ഷനില്ല; പ്രതിഷേധത്തിനൊരുങ്ങി എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി

പ്രതിമാസ പെന്‍ഷന്‍ ലഭിക്കാതെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍. മാസങ്ങളായി ഇവര്‍ക്ക് പെന്‍ഷന്‍ ലഭിച്ചിട്ട്. പെന്‍ഷനെപ്പറ്റി അധികൃതരില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. പെന്‍ഷന്‍ ലഭിച്ചില്ലെങ്കില്‍ പുതുവത്സര ദിനത്തില്‍ കളക്ടറേറ്റ് മാര്‍ച്ച്‌ നടത്തുമെന്ന് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി അറിയിച്ചു. എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുള്ള പല കുടുംബങ്ങളുടെയും ഏക പ്രതീക്ഷയാണ് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ . ഡിസംബര്‍ പൂര്‍ത്തിയാകുന്നതോടെ പെന്‍ഷന്‍ മുടങ്ങിയിട്ട് നാല് മാസം പിന്നിടും. നിത്യ ചെലവിന് തന്നെ കഷ്ടപ്പെടുന്ന ഇവര്‍ക്ക് കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യം സാധനങ്ങള്‍ പോലും വാങ്ങാനാകാത്ത അവസ്ഥയാണ്. സാമൂഹ്യ സുരക്ഷാ മിഷനില്‍ ബന്ധപ്പെട്ടപ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് അധികൃതരില്‍ നിന്നും ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി. ആദ്യഘട്ടമായി ജനുവരി ഒന്നിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളേയും കൂട്ടി കളക്ടറേറ്റ് മാര്‍ച്ച്‌ നടത്താനാണ് ഇവരുടെ തീരുമാനം.

Related News