Loading ...

Home Music

ഇസൈ ജ്ഞാനിയുടെ അപ്രമാദിത്തം ചോദ്യംചെയ്യപ്പെടുന്നു by എസ് രാജേന്ദ്രബാബു

പശ്ചാത്തല സംഗീതത്തിന് 2015-ലെ ദേശീയ പുരസ്കാരം നല്‍കി ഭാരതസര്‍ക്കാര്‍ ഇളയരാജയെ ആദരിച്ചപ്പോള്‍ പുരസ്കാരച്ചടങ്ങില്‍ നിന്ന് വിട്ടുനിന്നുകൊണ്ടുള്ള അദ്ദേഹത്തിന്‍്റെ പ്രതിഷേധം വ്യാപകമായ വിമര്‍ശനമാണ് തമിഴകമെങ്ങും ഉയര്‍ത്തിയത്. ഗാനസംവിധാനവും പശ്ചാത്തല സംഗീതസംവിധാനവും ഒരുമിച്ചു നിര്‍വഹിക്കപ്പെടുമ്പോള്‍ മാത്രമേ സംഗീത സംവിധാനത്തിനുള്ള അവാര്‍ഡ് പൂര്‍ണമാകൂ എന്ന പുതിയ നിര്‍വചനവും വിശദീകരണവും നല്‍കിക്കൊണ്ടാണ് അദ്ദേഹം തന്‍്റെ നിലപാട് വ്യക്തമാക്കിയത്. ഓസ്കാര്‍ ഉള്‍പ്പെടെ ലോകത്തെ പ്രശസ്തമായ എല്ലാ അവാര്‍ഡുകളിലും ഗാനസംവിധാനവും പശ്ചാത്തല സംഗീതവും രണ്ടായി തന്നെ കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണ് ഇളയരാജയുടെ പുതിയ നിലപാട്. സംഗീതവിഭാഗത്തിന്‍്റെ ദേശീയ അവാര്‍ഡ് നിര്‍ണയ കമ്മിറ്റി ജൂറിയംഗമായിരുന്ന ഗംഗൈ അമരന്‍ തന്‍്റെ സഹോദരന്‍കൂടിയായ ഇളയരാജയുടെ വിരുദ്ധനിലപാടില്‍ പൊട്ടിത്തെറിച്ചു. ‘അവാര്‍ഡ് നിരസിക്കുക വഴി തമിഴ് ജനതയേയും തമിഴ് സംസ്കാരത്തേയുമാണ് അദ്ദേഹം അപമാനിച്ചത്. നിലവാരമുള്ള ഗാനങ്ങള്‍ തനിക്കു മാത്രമേ വഴങ്ങുകയുള്ളുവെന്നും മറ്റാര്‍ക്കും അതു സാധ്യമല്ളെന്നുമുള്ള ധാര്‍ഷ്ട്യമാണ് അദ്ദേഹത്തെ ബാധിച്ചിരിക്കുന്നത്. പുതിയവരെ അംഗീകരിക്കാനുള്ള പക്വത കാട്ടാതെ അവരുടെ സംഗീതത്തെ വിലകുറച്ചുകാണുന്നത് ‘ജ്ഞാനി’എന്ന് അഭിമാനിക്കുന്നവര്‍ക്ക് ചേര്‍ന്നതല്ല. പക്വതയാണ്എല്ലാ ജ്ഞാനത്തിന്‍്റെയും മുഖമുദ്ര. പക്വതയുംവിനയവും ഇല്ലാതെ രമണ മഹര്‍ഷിയെ വണങ്ങുന്നതില്‍ ഒരര്‍ത്ഥവുമില്ല,’ ഒരുടെലിഫോണ്‍ അഭിമുഖത്തില്‍ ഗംഗൈഅമരന്‍ തുറന്നടിച്ചു
പാശ്ചാത്യ സംഗീതത്തെ തീരെ അവലംബിക്കാതെ ഇന്ത്യന്‍ സംഗീതംകൊണ്ട് തെന്നിന്ത്യന്‍ സിനിമകളില്‍ വിസ്മയംതീര്‍ത്ത പ്രതിഭാശാലികളായ എസ്.എം സുബ്ബയ്യാ നായിഡു, ജി രാമനാഥന്‍, ടി.ജി ലിംഗപ്പാ തുടങ്ങിയവരുടെകാലഘട്ടത്തിനു ശേഷം അമ്പതുകള്‍ മുതല്‍തമിഴ് ചലച്ചിത്ര ഗാനങ്ങളുടെ വസന്തകാലം കൊണ്ടാടിയത് വിശ്വനാഥന്‍-രാമമൂര്‍ത്തി (പിന്നീട് എം.എസ് വിശ്വനാഥന്‍), കെ.വി മഹാദേവന്‍ തുടങ്ങിയ സംഗീതദേവന്മാരുടെ നേതൃത്വത്തിലാണ്. ഇന്ത്യന്‍ സംഗീതത്തില്‍ തികഞ്ഞ ഒൗചിത്യബോധത്തോടെ പാശ്ചാത്യ സംഗീതം സമന്വയിപ്പിച്ചു കൊണ്ടുള്ള സംവിധാന ശൈലിയായിരുന്നു അവരുടെ പ്രത്യേകത. ടി.എം സൗന്ദരരാജന്‍, ശീര്‍കാഴി ഗോവിന്ദരാജ്, പി.ബി ശ്രീനിവാസ്, പി.സുശീല, എസ്.ജാനകി തുടങ്ങിയ ഗായകരുടെ സുവര്‍ണകാലമെന്നും ഈ കാലഘട്ടത്തെ വിശേഷിപ്പിക്കാം. എന്നാല്‍ തമിഴ് നാടന്‍പാട്ടുകളുടെ സ്വര്‍ണഖനികളില്‍ നിന്ന് നാടന്‍ശീലുകള്‍ അടര്‍ത്തിയെടുത്ത് പാശ്ചാത്യസംഗീതത്തിന്‍്റെ വര്‍ണവും സൗന്ദര്യവും വിളക്കിച്ചേര്‍ത്തുകൊണ്ടുള്ള ഒരു പുതുപുത്തന്‍ സംഗീതസംവിധാനശൈലി അവതരിപ്പിച്ചതോടെ ഇളയരാജയെ തമിഴ് ചലച്ചിത്രലോകം ഏറ്റുവാങ്ങി.
1976-ലെ ‘അന്നക്കിളി’മുതല്‍തന്നെ ഇളയരാജയുടെ ജൈത്രയാത്ര തുടങ്ങിയെന്നു പറയാം. അതിമനോഹരങ്ങളായ ഗാനങ്ങള്‍ ഇക്കാലത്ത് ഇളയരാജ സമ്മാനിച്ചു. പിന്നീടുള്ള മൂന്നു ദശാബ്ദത്തോളം തമിഴ്സിനിമയിലെ അനിവാര്യതയായിരുന്നു അദ്ദേഹം. സംവിധായകനേക്കാള്‍ ഇളയരാജക്കു പ്രാധാന്യം ലഭിച്ചിരുന്ന കാലം. ചിത്ര നിര്‍മ്മാണത്തിന്‍്റെ എല്ലാ മേഖലകളിലും ഇളയരാജ മേല്‍ക്കൈ സ്ഥാപിച്ചു. ഇളയരാജയില്ളെങ്കില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലാത്ത അവസ്ഥ!
ഗാനങ്ങള്‍ ഗായകരിലൂടെ അറിയപ്പെട്ടിരുന്ന കാലംമാറി സംഗീതസംവിധായകരുടെ പേരില്‍ അറിയപ്പെടുന്ന പുതിയകാലം പിറന്നത് രാജയുടെ രംഗപ്രവേശത്തോടെയാണ്. തന്‍്റെ അപക്വവുംവികലവുമായ ആലാപനത്തെ ഇളയരാജ സ്വന്തം ഗര്‍വും അപ്രമാദിത്തവുംകൊണ്ട് പ്രതിരോധിച്ചു. ‘ഇളയരാജ പാടുന്നതു കേട്ടിരിക്കാന്‍ ബുദ്ധിമുട്ടാണെങ്കിലും ഇന്ത്യകണ്ട മികച്ച സംഗീതസംവിധായകരില്‍ ഒരാളാണദ്ദേഹമെന്നതില്‍ തര്‍ക്കമില്ല. പോള്‍ മോറിറ്റ് എന്ന പാശ്ചാത്യ സംഗീതജ്ഞന്‍്റെ ആല്‍ബങ്ങളിലെ ഓര്‍ക്കസ്ട്രേഷന്‍ ഇളയരാജയെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍്റെ സംവിധാനശൈലി ശ്രദ്ധിച്ചാല്‍ വ്യക്തമാകും,‘ഗായകനും സൗണ്ട് എഞ്ചിനീയറുമായ ദിനേശിന്‍്റെ വാക്കുകള്‍. കോടികള്‍ മുടക്കി വിദേശങ്ങളില്‍ റെക്കോഡ് ചെയ്ത ‘തിരുവാസകം’ എന്ന ആല്‍ബത്തിലെ മിക്ക ഗാനങ്ങളും സ്വയംആലപിച്ചു കൊണ്ട് ഇളയരാജ തന്‍്റെ ആലാപന വൈകല്യത്തിന്‍്റെ കൊടുമുടി കയറി. മധു ബാലകൃഷ്ണന്‍, വിധുപ്രതാപ്, ഗായത്രി, മഞ്ജരി തുടങ്ങിയ മികച്ച ഗായകരെ കോറസ് പാടാന്‍ അണിനിരത്തിക്കൊണ്ടായിരുന്നു രാജയുടെ ഈ സാഹസം. ആസ്വാദകരാകട്ടെ ആല്‍ബത്തിനു വേണ്ടത്ര സ്വീകരണം നല്‍കിയതുമില്ല. അതോടെ തന്‍്റെ പതനത്തിന്‍്റെ വിത്തുകള്‍ രാജ തന്നെ പാകിത്തുടങ്ങി. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ ഒരുഹിറ്റ് ഗാനം പോലും നല്‍കാന്‍ ഇളയരാജയ്ക്കു കഴിഞ്ഞില്ളെന്നതും ശ്രദ്ധേയമാണ്.
1992-ല്‍ ‘റോജ’യിലൂടെ à´Ž.ആര്‍ റഹ്മാന്‍ രംഗപ്രവേശം ചെയ്തതോടെ ഇളയരാജയുടെ സിംഹാസനം ഇളകാന്‍ തുടങ്ങി. റെക്കോഡിംഗില്‍ അതുവരെ മറ്റാരും കൈകാര്യംചെയ്യാത്തവിധം സംഗീതത്തിന്‍്റെ സൗണ്ടിംഗിലും മിക്സിംഗിലുംകാട്ടിയ അതിസൂക്ഷ്മമായ ഇടപെടലിലൂടെ സംഗീതത്തിന് ഒരു പുതിയ ശ്രവ്യാനുഭവം സമ്മാനിച്ചുകൊണ്ടാണ് പുത്തന്‍ സംഗീതശൈലി റഹ്മാന്‍ അവതരിപ്പിച്ചത്. à´† പുതിയ സംഗീത സംസ്കാരം ലോകം മുഴുവന്‍ പരന്നൊഴുകി. ഓസ്കാര്‍ അവാര്‍ഡ് വരെ അതുവളര്‍ന്നു പന്തലിച്ചു. ഇതിനിടെ ‘താരതപ്പട്ടൈ’ എന്ന ചിത്രത്തിലൂടെ ഇളയരാജ ആയിരം തികച്ചു. à´ˆ ചിത്രത്തിന്‍്റെ പശ്ചാത്തല സംഗീതമാണ് അദ്ദേഹത്തെ à´ˆ വര്‍ഷത്തെ ദേശീയ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. 
‘അവാര്‍ഡ് നിരാസത്തിന് ഇളയരാജ നിരത്തു വാദമുഖങ്ങള്‍ തികച്ചും ബാലിശമാണ്. ഓസ്കാര്‍ അവാര്‍ഡിന്‍്റെ മാനദണ്ഡങ്ങള്‍ അവലംബിച്ച് ഗാനസംവിധാനത്തിനും പശ്ചാത്തല സംഗീതത്തിനും വെവ്വേറെ അവാര്‍ഡ് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് 1994 മുതലാണ്. അതിനു മുമ്പ് ഗാനങ്ങളെ മാത്രം പരിഗണിച്ചിരുന്നപ്പോള്‍ മൂന്നുതവണ ഇളയരാജ ദേശീയ അവാര്‍ഡ് നേടിയിട്ടുണ്ട്. 2004-ല്‍ ‘പഴശ്ശിരാജ’യുടെ പശ്ചാത്തല സംഗീതത്തിന് ഇളയരാജക്ക് ലഭിച്ച ദേശീയ അവാര്‍ഡ് അദ്ദേഹം സ്വീകരിച്ചു. പശ്ചാത്തല സംഗീതത്തിനും ഗാനസംവിധാനത്തിനുംവെവ്വേറെ രണ്ട് ഓസ്കാര്‍ അവാര്‍ഡുകള്‍ എ.ആര്‍ റഹ്മാന്‍ നേടിയപ്പോള്‍ സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ ഇളയരാജ വ്യത്യസ്താഭിപ്രായമൊന്നും പ്രകടിപ്പിച്ചില്ല. ഇത്തവണ ദേശീയ അവാര്‍ഡ് നേടിയ എം ജയച്ചന്ദ്രന്‍ ധാരാളം ഹിറ്റുകള്‍ സമ്മാനിച്ച് എട്ടു സംസ്ഥാന അവാര്‍ഡുകള്‍ നേടിയ, വര്‍ഷങ്ങളായി രംഗത്തുള്ള, സംഗീതത്തില്‍ അവഗാഹമുള്ള സംഗീത സംവിധായകനാണ്. അദ്ദേഹത്തിന്‍്റെ ഗാനങ്ങള്‍ വിലയിരുത്തി ദേശീയ അവാര്‍ഡിന് അര്‍ഹമാക്കിയത് രാജയുടെ സഹോദരന്‍ ഗംഗൈഅമരന്‍ ഉള്‍പ്പെട്ട ജൂറിയാണ്. വിവാദത്തിനു തിരികൊളുത്താതെ അവാര്‍ഡ്സ്വീകരിക്കുകതന്നെയായിരുന്നു ഇളയരാജയ്ക്ക് അഭികാമ്യം’ ദശാബ്ദങ്ങളായി എആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള മികച്ച സംഗീത സംവിധായകരുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്ത വയലിനിസ്റ്റ്റെക്സ് ഐസക്ക് പ്രതികരിക്കുന്നത് ഇങ്ങനെയാണ്.
ചലച്ചിത്ര സംഗീതത്തിന്‍്റെ ഉത്തുംഗശൃംഗത്തില്‍ നിന്ന് തമിഴ് ചലച്ചിത്ര രംഗം വികലസംഗീതംകൊണ്ട് തകര്‍ന്നടിയുന്ന കാഴ്ചക്ക് ഇളയരാജ സാക്ഷിയായി. തന്‍്റെ സംഗീതസംവിധാന പ്രഭാവത്തിന് യാതൊരു ക്ഷീണവും സംഭവിക്കാതിരുിട്ടും ഇളയരാജയെ തമിഴ്ആസ്വാദകര്‍ കൈവിട്ടതെന്തെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തേണ്ടത് അദ്ദേഹംതന്നെയാണ്.

Related News