Loading ...

Home Gulf

സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ള്‍ക്കാ​യി ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ് ഫോം ​ആ​രം​ഭി​ച്ചു

മ​നാ​മ: രാ​ജ്യ​ത്ത് പ്ര​വ​ര്‍ത്തി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന എ​ന്‍.​ജി.​ഒ​ക​ളു​ടെ പ്ര​വ​ര്‍ത്ത​നം മെ​ച്ച​പ്പെ​ടു​ത്താ​നാ​യി ആ​രം​ഭി​ച്ച ഓ​ണ്‍ലൈ​ന്‍ പ്ലാ​റ്റ്ഫോ​മി​ന് തു​ട​ക്ക​മാ​യി.തൊ​ഴി​ല്‍ സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ മ​ന്ത്രി ജ​മീ​ല്‍ ബി​ന്‍ മു​ഹ​മ്മ​ദ് അ​ലി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്. എ​ന്‍.​ജി.​ഒ ക​ള്‍ക്ക് സാ​മ്ബ​ത്തി​ക മാ​നേ​ജ്മ​െന്‍റി​ല്‍ വി​ദൂ​ര പ​രി​ശീ​ല​നം ന​ല്‍കു​ന്ന​തി​നും അ​തു​വ​ഴി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത് വ​ഴി​യൊ​രു​ക്കും. പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഇ​ന്‍സ്​​റ്റി​റ്റ്യൂ​ട്ട്, അ​ൈ​പ്ല​ഡ് സ​യ​ന്‍സ് യൂ​നി​വേ​ഴ്സി​റ്റി, അ​ബ്​​ദു​റ​ഹീം അ​ല്‍ കൂ​ഹ്ജി ചാ​രി​റ്റ​ബി​ള്‍ ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ഇ​തി​​െന്‍റ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക. സാ​മൂ​ഹി​ക ക്ഷേ​മ​കാ​ര്യ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലു​ള്ള സം​രം​ഭ​ത്തി​ല്‍ വി​വി​ധ സാ​മൂ​ഹി​ക സം​ഘ​ട​ന​ക​ളും പ​ങ്കു​ചേ​രു​ന്നു​ണ്ട്. എ​ന്‍.​ജി.​ഒ​ക​ളു​മാ​യി ചേ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന 400 സ​ന്ന​ദ്ധ സേ​വ​ക​ര്‍ക്കും ജീ​വ​ന​ക്കാ​ര്‍ക്കും 12 മാ​സം നീ​ണ്ടു​നി​ല്‍ക്കു​ന്ന വി​ദൂ​ര പ​രി​ശീ​ല​ന പ​രി​പാ​ടി​യാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.എ​ന്‍.​ജി.​ഒ ക​ളു​ടെ സാ​മ്ബ​ത്തി​ക ക്ര​യ​വി​ക്ര​യ​ങ്ങ​ള്‍ മി​ക​വു​റ്റ രീ​തി​യി​ല്‍ ക്ര​മീ​ക​രി​ക്കു​ന്ന​തി​നാ​ണ് ഇ​ത് ഊ​ന്ന​ല്‍ ന​ല്‍കു​ക. അ​ക്കൗ​ണ്ട​ന്‍​റ്, ഫി​നാ​ന്‍സ് സെ​ക്ര​ട്ട​റി എ​ന്നി​വ​ര്‍ക്കാ​യി​രി​ക്കും പ​രി​ശീ​ല​നം ന​ല്‍കു​ക​യെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന പ​രി​പാ​ടി​യി​ല്‍ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​റ്റി​വ് ഇ​ന്‍​സ്​​റ്റി​റ്റ്യൂ​ട്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​റാ​ഇ​ദ് മു​ഹ​മ്മ​ദ് ബി​ന്‍ ശം​സ്, അ​ൈ​പ്ല​ഡ്​ സ​യ​ന്‍സ് യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്‍​റ്​ ഡോ. ​ഗ​സ്സാ​ന്‍ അ​വാ​ദ്,അ​ബ്​​ദു​റ​ഹീം അ​ല്‍ കൂ​ഹ്ജി ചാ​രി​റ്റ​ബി​ള്‍ ഫൗ​ണ്ടേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍മാ​ന്‍ അ​ബ്​​ദു​റ​ഹീം അ​ബ്​​ദു​ല്‍ ഹ​മീ​ദ് അ​ല്‍ കൂ​ഹ്ജി എ​ന്നി​വ​രും ഉ​ന്ന​ത വ്യ​ക്തി​ത്വ​ങ്ങ​ളും ക്ഷ​ണി​ക്ക​പ്പെ​ട്ട​വ​രും വി​വി​ധ എ​ന്‍.​ജി.​ഒ പ്ര​തി​നി​ധി​ക​ളും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

Related News