Loading ...

Home National

പഞ്ച് തീര്‍ഥ് ഹിന്ദുക്ഷേത്രം ഇന്ത്യക്കാര്‍ക്ക് തുറന്നുകൊടുക്കുമെന്ന് പാകിസ്ഥാന്‍

അമൃത്സര്‍ : കര്‍താര്‍പൂറിന് ശേഷം മറ്റൊരു ആരാധനാലയം കൂടി ഇന്ത്യക്കാര്‍ക്ക് തുറന്നു കൊടുക്കാന്‍ തയ്യാറെടുത്ത് പാകിസ്ഥാന്‍. ഹിന്ദുമത വിശ്വാസികള്‍ക്ക് ചരിത്രപ്രധാന്യമുള്ള പെഷവാറിലെ പഞ്ച് തീര്‍ഥ് ക്ഷേത്രമാണ് അടുത്ത മാസത്തോടെ ഇന്ത്യക്കാര്‍ക്കായി തുറന്നു കൊടുക്കുക. പാകിസ്ഥാനില്‍ ഹിന്ദുക്കള്‍ക്കായി തുറന്നു കൊടുക്കുന്ന രണ്ടാമത്തെ ക്ഷേത്രമാണ് ഇത്. ഒക്‌ടോബറില്‍ 1000 വര്‍ഷം പഴക്കമുള്ള ശിവാല തേജസ് സിംഗ് ക്ഷേത്രവും തുറന്നു കൊടുത്തിരുന്നു. പഞ്ചപാണ്ഡവര്‍ വനവാസ കാലത്ത് നിര്‍മ്മിച്ച ക്ഷേത്രമാണിത് എന്നാണ് വിശ്വാസം. ഖൈബര്‍ പഖ്തൂന്‍ഖ്വയിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്ര നവീകരണ ജോലികള്‍ പുരോഗമിക്കുകയാണെന്ന് പാകിസ്ഥാന്‍ എവക്യു ട്രസ്റ്റ് പ്രോപ്പര്‍ട്ടി ചെയര്‍മാന്‍ ആമിര്‍ അഹമ്മദ് പറഞ്ഞു. ക്ഷേത്രം തുറന്നുകൊടുക്കാനുള്ള തീരുമാനത്തെ പാകിസ്ഥാനിലെ ഹിന്ദു സമൂഹം സ്വാഗതം ചെയ്തു. സിഖ് ആരാധനാലയങ്ങളായ ഗുരുദ്വാര ദേവാ സാഹിബ്, ഗുരുദ്വാര ഖാര സാഹിബ് എന്നിവയും ഇന്ത്യന്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുത്തിരുന്നു. പാകിസ്ഥാന്‍ പഞ്ച തീര്‍ഥ് ക്ഷേത്രത്തെ ദേശീയ പൈതൃക പട്ടികയില്‍ പാകിസ്ഥാന്‍ ഉള്‍പ്പെടുത്തിയിരുന്നു. വിഭജനത്തിന് ശേഷം ക്ഷേത്രം സന്ദര്‍ശിക്കാന്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ക്ക് തുറന്നു കൊടുത്തിരുന്നില്ല.

Related News