Loading ...

Home Business

സെന്‍സെക്സ് 411.38 പോയന്റ് നേട്ടത്തില്‍ ഓഹരി വിപണി ക്ലോസ് ചെയ്തു

മുംബൈ: സെന്‍സെക്സ് 411.38 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു. മൂന്നുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനൊടുവിലാണ് ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം ഉണ്ടായത്. സെന്‍സെക്സ് 411.38 പോയന്റ് നേട്ടത്തില്‍ 41575.14ലിലും നിഫ്റ്റി 119.30 പോയന്റ് ഉയര്‍ന്ന് 12245.80ലുമാണ് വ്യാപാരം ഇന്ന് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1019 ഓഹരികള്‍ നഷ്ടത്തിലാണ്. അതോടൊപ്പം 1495 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലുമാണ്. ഇന്ന് ഓഹരിവിപണിയില്‍ പ്രധാന നേട്ടമുണ്ടാക്കിയത് പൊതുമേഖല ബാങ്ക്, അടിസ്ഥാന സൗകര്യവികസനം, ഊര്‍ജം, വാഹനം, ലോഹം, ഐടി, ഫാര്‍മ എന്നിവയാണ്. നഷ്ടത്തിലായ ഓഹരികള്‍ യെസ് ബാങ്ക്, വിപ്രോ, ബ്രിട്ടാനിയ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ടൈറ്റാന്‍ കമ്ബനി തുടങ്ങിയവയാണ്. നിക്ഷേപകര്‍ക്ക് പ്രചോദനമായത് യുഎസ്-ചൈന വ്യാപാര ഉടമ്ബടി ഉടനെ യാഥാര്‍ഥ്യമാകും എന്നതാണ്.

Related News