Loading ...

Home sports

രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെതിരെ കേരളത്തിന് തോല്‍വി

സൂററ്റ്: രഞ്ജി ട്രോഫിയില്‍ മൂന്നാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. 90 റണ്‍സിനാണ് ഗുജറാത്ത് കേരളത്തെ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്ങ്സില്‍ കേരളം 70 റണ്‍സിന് പുറത്തായെങ്കിലും, രണ്ടാം ഇന്നിങ്ങ്സില്‍ 177 റണ്‍സിന് ഓള്‍ഔട്ടായി. 268 റണ്‍സ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് വിക്കറ്റുകള്‍ പെട്ടെന്ന് തന്നെ നഷ്ടമായി. സഞ്ജു സാംസണ്‍ കേരളത്തിനായി പൊരുതിയെങ്കിലും ജയിക്കാന്‍ സാധിച്ചില്ല. സഞ്ജു 78 റണ്‍സ് നേടി. കേരളത്തിന്‍റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 26/ 0 എന്ന നിലയില്‍ ഇന്ന് ബാറ്റിങ്ങ് ആരംഭിച്ച കേരളത്തിന് 10 റണ്‍സ് കൂടി നേടിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ട്ടമായി.പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ട്ടമായി. വി​നോ​ദ് (23), മോ​നി​ഷ് (7), ജ​ല​ക് സ​ക്സേ​ന (29), റോ​ബി​ന്‍ ഉ​ത്ത​പ്പ (7) എന്നിവര്‍ പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് സഞ്ജു സാം,സാംസണ്‍ വിജയിപ്പിക്കും എന്ന് തോന്നിയെങ്കിലും അക്‌സര്‍ പട്ടേല്‍ സഞ്ജുവിനെ പുറത്താക്കിയതോടെ കേരളത്തിന്‍റെ പ്രതീക്ഷകള്‍ അവസാനിച്ചു. ഗു​ജ​റാ​ത്തി​നാ​യി അ​ക്സ​ര്‍ പ​ട്ടേ​ല്‍ നാ​ലും ഗ​ജ മൂ​ന്നും വിക്കറ്റുകള്‍ നേടി. 58 റണ്‍സിന്‍റെ ലീഡുമായി രണ്ടാം ഇന്നിങ്‌സ് ആരംഭിച്ച ഗുജറത്തിന് മികച്ച തുടക്കമല്ല ലഭിച്ചത്. മധ്യനിരയില്‍ മന്‍പ്രീത് ജുനേജ നേടിയ അര്‍ദ്ധ ശതകാവും, വാലറ്റത്ത് നിന്ന് ചിന്തന്‍ ഗജ പുറത്താകാതെ നേടിയ അര്‍ദ്ധ ശതകവുമാണ് തുണയായത്. അവസാന വിക്കറ്റില്‍ അമ്ബത് റണ്‍സ് ആണ് ഗുജറാത്ത് നേടിയത്.

Related News