Loading ...

Home Gulf

പുതുവര്‍ഷ നാളില്‍ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാനൊരുങ്ങി ദു​ബൈ മെ​ട്രോ

ദു​ബൈ: രാ​ജ്യ​ത്തെ ജ​ന​ങ്ങ​ള്‍​ക്കും സ​ന്ദ​ര്‍​ശ​ക​ര്‍​ക്കും പുതുവര്‍ഷ നാളില്‍ സ​ഞ്ചാ​രം സു​ഗ​മ​മാ​ക്കാ​ന്‍ 24 മ​ണി​ക്കൂ​റും സര്‍വീസ് നടത്താനൊരുങ്ങുകയാണ് ദു​ബൈ മെ​ട്രോ. പു​തു​വ​ത്സ​രാ​ഘോ​ഷ വേ​ദി​ക​ളി​ലേ​ക്ക് ജനങ്ങള്‍ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യി എ​ത്തു​ന്ന​തി​നും തി​രി​ച്ചു​പോ​കു​ന്ന​തി​നും വേണ്ടിയാണ് ദു​ബൈ മെ​ട്രോ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നത് . ഡി​സം​ബ​ര്‍ 27-28 തീ​യ​തി​ക​ളി​ല്‍ റെ​ഡ് ലൈ​ന്‍ (റാ​ഷി​ദി​യ-​ഡി.​എം.​സി.​സി സ്​​റ്റേ​ഷ​നു​ക​ള്‍​ക്കി​ട​യി​ല്‍ രാ​വി​ലെ അ​ഞ്ചു​മു​ത​ല്‍ പി​റ്റേ​ന്ന് പു​ല​ര്‍​ച്ച 3.30 വ​രെ സര്‍വീസ് നടത്തും . ഗ്രീ​ന്‍​ലൈ​നും ഇ​തേ സ​മ​യ​ക്ര​മം പാ​ലി​ക്കും. ഡി​സം​ബ​ര്‍ 31നും ​ജ​നു​വ​രി ഒ​ന്നി​നും റെ​ഡ് ലൈ​നും ഗ്രീ​ന്‍ ലൈ​നും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍​ത്തി​ക്കുന്നതാണ് . ജ​നു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ല്‍ റെ​ഡ് ലൈ​ന്‍ രാ​വി​ലെ അ​ഞ്ചു മു​ത​ല്‍ പു​ല​ര്‍​ച്ച മൂ​ന്ന​ര വ​രെ​യും ഗ്രീ​ന്‍ ലൈ​ന്‍ പു​ല​ര്‍​ച്ച അ​ഞ്ച​ര മു​ത​ല്‍ പി​റ്റേ​ന്ന് മൂ​ന്ന​ര വ​രെ​യും ഓടും .

Related News