Loading ...

Home USA

സാന്താക്ലോസിന്‍റെ ഡെലിവറി റൂട്ട് ട്രാക്ക് ചെയ്യാന്‍ യുഎസ് ബഹിരാകാശ യാത്രികരും

വാഷിംഗ്ടണ്‍: പതിറ്റാണ്ടുകളായി കനേഡിയന്‍, അമേരിക്കന്‍ പ്രതിരോധ ഏജന്‍സി യായ നോറാഡ് സാന്താക്ലോസിന്‍റെ അന്താരാഷ്ട്ര സമ്മാന വിതരണ പാതയെക്കുറിച്ചുള്ള അപ്ഡേറ്റുകള്‍ നല്‍കിവരുന്നു. എന്നാല്‍, à´ˆ വര്‍ഷം ആദ്യമായി യുഎസ് ബഹിരാ കാശ യാത്രികര്‍ ഒരു കൈ സഹായം നല്‍കുകയാണ്.'സാന്ത നിലവില്‍ ഇന്ത്യക്ക് മുകളിലൂടെയാണ് സഞ്ചരിക്കുന്നതെന്ന് ഞങ്ങള്‍ക്ക് ദൃശ്യമാകുന്നു' എന്നാണ് ബഹിരാകാശ യാത്രികന്‍ ആന്‍ഡ്രൂ മോര്‍ഗന്‍ ഒരു വീഡിയോ ലിങ്ക് വഴി അറിയിച്ചിരിക്കുന്നത്. പൂജ്യം ഗുരുത്വാകര്‍ഷണത്തില്‍ പൊങ്ങിക്കിടക്കുന്ന അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐ‌എസ്‌എസ്) നിന്നാണ് അദ്ദേഹം à´ˆ സന്ദേശം അയച്ചിരിക്കുന്നത്.നോര്‍ത്ത് അമേരിക്കന്‍ എയ്റോസ്പേസ് ഡിഫന്‍സ് കമാന്‍ഡ് (നോറാഡ്), ആര്‍ എസ്‌എസ് ഭൂമിയില്‍ നിന്ന് 250 മൈല്‍ അകലെ മണിക്കൂറില്‍ 17,000 മൈല്‍ (27,000 കിലോമീറ്റര്‍) വേഗതയില്‍ സഞ്ചരിക്കുകയാണെന്ന് അദ്ദേഹം സന്ദേശത്തില്‍ പറഞ്ഞു. 'വര്‍ഷത്തിലൊരിക്കല്‍ ലോകമെമ്ബാടും സഞ്ചരിക്കുന്ന സാന്തയെ കണ്ടെത്താന്‍ ശ്രമിക്കുന്നതില്‍ ഒരു വലിയ ലക്ഷ്യമുണ്ട്' അദ്ദേഹം പറയുന്നു.കേണല്‍ മോര്‍ഗന്‍റെയും ഐ‌എസ്‌എസ് ടീമിന്‍റെയും à´ˆ സഹകരണത്തിന് നോറാഡ് അഭിനന്ദനം അറിയിച്ചു. സാന്തയും റെയിന്‍ഡിയറും ബുധനാഴ്ച 0505 ജിഎംടിയില്‍ നിക്കരാഗ്വയിലെ മനാഗ്വയ്ക്കടുത്താണെന്നും മണിക്കൂറുകള്‍ക്കകം 5.7 ബില്യണ്‍ സമ്മാനങ്ങള്‍ നല്‍കിയതായും ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ചൊവ്വാഴ്ച 0930 ജിഎംടി യില്‍ ഉത്തരധ്രുവത്തില്‍ നിന്നാണ് സാന്ത പുറപ്പെട്ടത്.1955 മുതലാണ് നോറാഡ് സാന്തയെ ട്രാക്ക് ചെയ്യാന്‍ തുടങ്ങിയതെന്ന് പറയുന്നു. പ്രാദേ ശിക പത്രത്തില്‍ കണ്ട ഒരു ഡിപ്പാര്‍ട്ട്മെന്‍റ് സ്റ്റോര്‍ പരസ്യത്തില്‍ തെറ്റായി അച്ചടിച്ചു വന്ന ഒരു ഫോണ്‍ നമ്ബര്‍ ഡയല്‍ ചെയ്ത പെണ്‍‌കുട്ടി അവള്‍ സാന്തയെ വിളിക്കുന്നു വെന്ന് വിശ്വസിച്ചതാണ് നോറാഡ് à´ˆ പദ്ധതി ആരംഭിക്കാന്‍ തുടങ്ങിയത്.à´† പെണ്‍‌കുട്ടിയുടെ ഫോണ്‍ എയര്‍ ഡിഫന്‍സ് കമാന്‍ഡ് ഓപ്പറേഷന്‍ സെന്‍ററിലാണ് എത്തിയത്. ഫോണ്‍ അറ്റന്റ് ചെയ്ത ഒരു ഉദ്യോഗസ്ഥന്‍ പെണ്‍‌കുട്ടിക്ക് പറ്റിയ തെറ്റ് മനസിലാക്കി താന്‍ സാന്തയാണെന്ന് ഉറപ്പു നല്‍കുകയായിരുന്നു.ഓരോ വര്‍ഷവും, ലോകമെമ്ബാടുമുള്ള ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സാന്തയുടെ സ്ഥാനം നോറാഡ് റിപ്പോര്‍ട്ടു ചെയ്തുകൊണ്ടിരിക്കുന്നു. noradsanta.org വഴി സാന്ത സഞ്ചരിക്കുന്നത് തത്സമയം ട്രാക്ക് ചെയ്യുന്നു.ഇന്ന് 1500 സന്നദ്ധ പ്രവര്‍ത്തകര്‍ കുട്ടികളില്‍ നിന്നുള്ള à´‡-മെയിലുകള്‍ക്കും ടെലഫോണ്‍ കോളുകള്‍ക്കും ഉത്തരം നല്‍കാന്‍ സൈനികരെ സഹായിക്കുന്നുണ്ട്. യുഎസ് പ്രഥമ വനിത മെലാനിയ ട്രംപും à´ˆ ശ്രമത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്.അമേരിക്കയിലുടനീളമുള്ള നിരവധി കുട്ടികള്‍ അവരുടെ ക്രിസ്മസ് ലിസ്റ്റിലെ ഇനങ്ങള്‍ തിരഞ്ഞെടുക്കുന്നത് ശ്രദ്ധയോടെയാണ്. സാന്തയ്ക്കായി പാലും കുക്കികളും ഇട്ടുകൊടുക്കണമെന്ന് മെലാനിയ കുട്ടികളെ ഓര്‍മ്മിപ്പിച്ചു.'മിസ്റ്റര്‍ എസ്. നിക്കോളാസ് ക്ലോസിനും റെയിന്‍ഡിയറിനും രാജ്യത്തേക്ക് പ്രവേശി ക്കാന്‍ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ടെന്നും, മേല്‍ക്കൂരയില്‍ ഇറങ്ങാന്‍ അനുവദി ച്ചിട്ടുണ്ടെന്നും' യുഎസ് കാര്‍ഷിക വകുപ്പ് അറിയിച്ചു.

Related News