Loading ...

Home health

സൂര്യഗ്രഹണ സമയത്ത് ആഹാരം കഴിക്കരുത്! എന്താണ് സത്യം?

ഗ്രഹണസമയത്ത് പുറത്തിറങ്ങി നടക്കാമോ? ആഹാരം കഴിക്കാമോ? ഓരോ ഗ്രഹണസമയത്തും ഉയര്‍ന്നു വരുന്ന ചോദ്യമാണിത്. ഏതൊരു സാധാരണ ദിനം പോലെത്തന്നെയാണ് ഗ്രഹണ ദിവസവും. ആയതിനാല്‍ ചെയ്യാന്‍ പാടില്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധം ആണ്.ഒരു മൈക്രോബയോളജി ഗവേഷകസംഘം 2015ല്‍ നടന്ന സൂര്യഗ്രഹണത്തെ ഗവേഷണവിധേയമാക്കി. ഗ്രഹണ സമയത്ത് പാകം ചെയ്ത ആഹാരപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാതെ നശിപ്പിച്ചുകളയണമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ആ ഗവേഷണ പ്രബന്ധത്തില്‍ പറയുന്നു.
ഭക്ഷണം കഴിക്കാന്‍ പാടില്ല എന്ന് പറയുന്നത് വെറും അന്ധവിശ്വാസമാണെന്ന് ശാസ്ത്രഞ്ജര്‍ പറയുന്നു. ഭക്ഷണം കഴിക്കുന്നതും സൂര്യഗ്രഹണവും തമ്മില്‍ യാതൊരു ബന്ധവുമില്ല. à´‡à´¤àµà´¤à´°à´‚ പ്രചാരണങ്ങളില്‍ കഴമ്ബില്ലെന്ന് തെളിയിക്കാന്‍ പലയിടങ്ങളിലും ഇതിനിടകം പായസവിതരണം ആരംഭിച്ചിട്ടുണ്ട്.
ഗ്രഹണ സമയത്ത് സൂര്യനെ ഒരിക്കലും നഗ്ന നേത്രങ്ങള്‍ കൊണ്ടോ കൂളിങ് ഗ്ലാസ്, എക്‌സറേ ഫിലിമുകള്‍ എന്നിവ ഉപയോഗിച്ചോ വീക്ഷിക്കരുത്. അത് കാഴ്ചയ്ക്ക് തകരാറുണ്ടാക്കാം.

Related News