Loading ...

Home Business

വിദേശ നിക്ഷേപകര്‍ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ

വിദേശ നിക്ഷേപകര്‍ 2019 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ രാജ്യത്തെ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് ഒരു ലക്ഷം കോടി രൂപ.കൃത്യമായി പറഞ്ഞാല്‍ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകര്‍ നിക്ഷേപിച്ചതുക 99,966 കോടി(14.2 ബില്യണ്‍ ഡോളര്‍) രൂപയാണ്. ആറുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്നതുകയാണിത്. നിക്ഷേപമേറെയും ലാര്‍ജ് ക്യാപ് വിഭാഗത്തിലെ മികച്ച ഓഹരികളിലായിരുന്നു.2013 കലണ്ടര്‍ വര്‍ഷത്തിലാണ് ഇതില്‍കൂടുതല്‍ നിക്ഷേപമെത്തിയത്. 1,10,000 കോടി രൂപ. അതായത് 20.1 ബില്യണ്‍ ഡോളര്‍.2019 കലണ്ടര്‍ വര്‍ഷത്തിലെ നാലാം പാദ(ഒക്ടോബര്‍-ഡിസംബര്‍)ത്തിലാണ് കൂടുതല്‍ നിക്ഷേപമെത്തിയത്. 43,781 കോടി രൂപ. ഇതിനമുമ്ബത്തെ പാദ(ജൂലായ്-സെപ്റ്റംബര്‍)ത്തില്‍ വിദേശ നിക്ഷേപകര്‍ രാജ്യത്തെ വിപണിയില്‍നിന്ന് 22,463 കോടി രൂപ പിന്‍വലിക്കുകയാണ് ചെയ്തത്.ഇന്ത്യ, തയ് വാന്‍, കൊറിയ, ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ് തുടങ്ങിയ ആറ് രാജ്യങ്ങളില്‍ 24 ബില്യണ്‍ ഡോളറാണ് നവംബര്‍ അവസാനംവരെ വിദേശ നിക്ഷേപമായെത്തിയത്. 2018 ഇതേകാലയളവിലാകട്ടെ 16.7 ബില്യണ്‍ ഡോളര്‍ ഈ രാജ്യങ്ങളില്‍നിന്ന് പുറത്തേയ്ക്ക് പോകുകയാണ് ചെയ്തത്.വിദേശ നിക്ഷേപകരുടെ സാന്നിധ്യം സൂചികകള്‍ക്ക് കരുത്തേകി. ബിഎസ്‌ഇ സെന്‍സെക്‌സ് 15 ശതമാനമാണ് കുതിച്ചത്. നിഫ്റ്റി 50ലെ നേട്ടം 12 ശതമാനമാനവുമാണ്.വിദേശ നിക്ഷേപകരുടെയും ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകളുടെയും കനത്ത നിക്ഷേപത്തെതുടര്‍ന്ന് 2017 കലണ്ടര്‍വര്‍ഷത്തില്‍ സെന്‍സെക്‌സ് 28 ശതമാനമാണ് നേട്ടമുണ്ടാക്കിയത്. നിഫ്റ്റിയാകട്ടെ 29 ശതമാനവും. അന്ന് വിദേശ നിക്ഷേപകര്‍ 51,252 കോടി രൂപയും മ്യൂച്വല്‍ ഫണ്ടുകള്‍ 1,20,000 കോടിയുമാണ് നിക്ഷേപം നടത്തിയത്.നടപ്പ് കലണ്ടര്‍ വര്‍ഷത്തില്‍ ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 52,850 കോടി രൂപയാണ് ഓഹരിയില്‍ നിക്ഷേപിച്ചത്. സെന്‍സെക്‌സിലെയും നിഫ്റ്റിയിലെയും 13 ഓഹരികളിലായിരുന്നു പ്രധാനമായും നിക്ഷേപം.ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ കമ്ബനികളില്‍ നിക്ഷേമെത്തിയതോടെ സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇവയുടെ ഓഹരി വില എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തി. 21 ശതമാനം മുതല്‍ 56 ശമതാനംവരെയാണ് ഈ കാലയളവില്‍ ഈ കമ്ബനികളുടെ ഓഹരികള്‍ നിക്ഷേപകന് നല്‍കിയ ആദായം.

Related News