Loading ...

Home sports

നാലാം മത്സരത്തിലും വിജയമില്ലാതെ ചെന്നൈ സിറ്റി

ഐ ലീഗിലെ നിലവിലെ ചാമ്ബ്യന്മാരായ ചെന്നൈ സിറ്റിക്ക് തുടര്‍ച്ചയായ നാലാം മത്സരത്തിലും വിജയമില്ല. ഇന്ന് നടന്ന മത്സരത്തില്‍ റിയല്‍ കാശ്മീര്‍ എഫ് സി ചെന്നൈ സിറ്റിയെ തറപറ്റിച്ചു. റിയല്‍ കാശ്മീരിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് കാശ്മീര്‍ വിജയിച്ചത്. മത്സരത്തിന്റെ ആദ്യ 27 മിനുട്ടില്‍ വീണ രണ്ട് ഗോളുകളാണ് ചെന്നൈയിന്റെ à´•à´¥ കഴിച്ചത്.21ആം മിനുട്ടില്‍ ഫറൂഖ് ബട്ട് നേടിയ ഗോളില്‍ ആയിരുന്നു റിയല്‍ കാശ്മീര്‍ മുന്നില്‍ എത്തിയത്. പിന്നാലെ 27ആം മിനുട്ടില്‍ അര്‍മാന്‍ഡിലൂടെ ലീഡ് ഇരട്ടിയാക്കാന്‍ കാശ്മീരിനായി. 48ആം മിനുട്ടില്‍ പാഷയിലൂടെ ഒരു ഗോള്‍ മടക്കാന്‍ ആയെങ്കിലും വിജയം തടയാന്‍ ചെന്നൈ സിറ്റിക്ക് ആയില്ല. à´…ഞ്ചു മത്സരങ്ങളില്‍ നിന്ന് 5 പോയന്റുമായി എട്ടാം സ്ഥാനത്താണ് ചെന്നൈ സിറ്റി ഉള്ളത്. 6 പോയന്റുള്ള കാശ്മീര്‍ à´ˆ ജയത്തോടെ ഏഴാം സ്ഥാനത്തേക്ക് മുന്നേറി.

Related News